കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ചികിത്സയിലുളളത് 173 കൊവിഡ് രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 18 പേർക്ക്

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18 പേർക്ക്. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 270 ആയി. നിലവില്‍ 173 പേരാണ് ചികിത്സയിലുളളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ച ഒരു കേസുമുണ്ട്. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തി നേടിയിട്ടില്ല.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ: കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശിയായ 44 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 41 C) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

പന്മന സ്വദേശിയായ 36 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3774 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 57 C) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പനയം പെരുമൺ സ്വദേശിയായ 50 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും 6 E 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 14 B) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

Recommended Video

cmsvideo
ശൈലജ ടീച്ചർ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം | Oneindia Malayalam
covid

ആവണീശ്വരം കുന്നിക്കോട് സ്വദേശിയായ 32 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 29 C) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പരവൂർ നെടുങ്ങോലം സ്വദേശിനിയായ 20 വയസുകാരിക്ക് കൊവിഡ് കണ്ടെത്തി. ജൂണ്‍ 13 ന് തജികിസ്ഥാനിൽ നിന്നും സോമോൺ എയർ ഫ്ലൈറ്റ് SW 7109 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 21 D) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 42 വയസുകാരിക്ക് കൊവിഡ് കണ്ടെത്തി. ഫെബ്രുവരി 25 ന് ദുബായിൽ നിന്നും A1 534 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. 28 ദിവസത്തെ ഗൃഹനിരീക്ഷണം പൂർത്തിയാക്കിയിരുന്നു. കോവിഡ് 19 ന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

തേവലക്കര അരിനല്ലൂർ സ്വദേശിയായ 32 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 43 A) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു.സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. കരുനാഗപ്പളളി തഴവ സ്വദേശിയായ 36 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 44 A) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി.

c1

കൊറ്റങ്കര ആലുംമൂട് സ്വദേശിയായ 35 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 26 ന് അബുദാബിയിൽ നിന്നും A1-1538 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 1 A) തിരുവനന്തപുരത്തും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. ആദ്യ 10 ദിവസം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലും ആയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി .

തൃക്കോവിൽവട്ടം പഞ്ചായത്ത് കരിക്കോട് സ്വദേശിയായ 24 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 19 ന് അബുദാബിയിൽ നിന്നും G9 - 408 എയർ അറേബ്യ നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 10 C) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

കൊല്ലം കുരീപ്പുഴ സ്വദേശിയായ 53 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് സൗദി അറേബ്യയിൽ നിന്നും A1 - 1940 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 81 G) തിരുവനന്തപുരത്തും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി . മയ്യനാട് പുല്ലിച്ചിറ സ്വദേശിയായ 33 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും 6E - 9488 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 8 C) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

C2

മയ്യനാട് പുല്ലിച്ചിറ സ്വദേശിനിയായ 51 വയസുകാരിക്ക് കൊവിഡ് കണ്ടെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ശൂരനാട് നോർത്ത് പടിഞ്ഞാറ്റേമുറി സ്വദേശിയായ 34 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും J91 - 405 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24 D) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. പനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി.

കൊല്ലം ശക്തികുളങ്ങര സ്വദേശിയായ 59 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 19 ന് റിയാദിൽ നിന്നും സ്പൈസ് ജെറ്റ് - 9126 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 13 E) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. അലയമൺ കോടന്നൂർ സ്വദേശിയായ 47 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും 6E - 9324 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 16 B) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചവറ സ്വദേശിയായ 35 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും GO AIR 17092 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 13 E) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കരീപ്ര തൃപ്പലഴികം സ്വദേശിയായ 22 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് താജികിസ്ഥാനിൽ നിന്നും സോമോൺ എയർ ഫ്ലൈറ്റ് SW - 7109 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 32 D) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

English summary
18 More Covid positive cases in Kollam district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X