കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കോവിഡ് വാക്‌സിന്‍ നല്‍കിയത് 20135 പേര്‍ക്ക്, ഇന്ന് രോഗമുക്തി നേടിയത് 253 പേര്‍ക്ക്!!

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഇതുവരെ 20135 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്ന് 98 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് ഇത്തരത്തില്‍. അസീസിയ മെഡിക്കല്‍ കോളജ്-11, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-15, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-26, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-19, എ ആര്‍ ക്യാമ്പ്-27.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

1

അതേസമയം ജില്ലയില്‍ ഇന്ന് 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 253 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ എട്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 333 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 35 പേര്‍ക്കാണ് രോഗബാധ. കാവനാട്-അഞ്ച്, ഇരവിപുരം-നാല് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-12, കരുനാഗപ്പള്ളി-ഒന്‍പത്, പുനലൂര്‍-ഏഴ്, പരവൂര്‍-മൂന്ന്. ഗ്രാമപഞ്ചായത്തുകളില്‍ പവിത്രേശ്വരം-12, പെരിനാട്, തൃക്കോവില്‍വട്ടം, ശാസ്താംകോട്ട ഭാഗങ്ങളില്‍ 11 വീതവും തൊടിയൂര്‍, പനയം പ്രദേശങ്ങളില്‍ 10 വീതവും തഴവ-ഒന്‍പത്, പിറവന്തൂര്‍, നെടുവത്തൂര്‍, ചവറ, കരീപ്ര, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും പോരുവഴി, നെടുമ്പന, തൃക്കരുവ ഭാഗങ്ങളില്‍ ഏഴുവീതവും വെട്ടിക്കവല, മൈലം, തലവൂര്‍, ചിറക്കര, ഓച്ചിറ, ഇളമ്പള്ളൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും വെസ്റ്റ് കല്ലട, വെളിയം, മയ്യനാട്, പന്മന, ഏരൂര്‍, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും പൂതക്കുളം, പട്ടാഴി, പട്ടാഴി വടക്കേക്കര, ക്ലാപ്പന, കൊറ്റങ്കര, കുളക്കട, കരവാളൂര്‍, എഴുകോണ്‍, ഉമ്മന്നൂര്‍, അഞ്ചല്‍, വെളിനല്ലൂര്‍, നിലമേല്‍ ഭാഗങ്ങളില്‍ നാലുവീതവും വിളക്കുടി, നീണ്ടകര പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

Recommended Video

cmsvideo
കൂടുതല്‍ പേരുടെ ഫലം ഇനിയും വരാനുണ്ട് | Oneindia Malayalam

English summary
20135 people gets covid vaccination in kollam district so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X