കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: 361.17 കോടിയുടെ കരാർ
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 361.17 കോടിയുടെ കരാർ നൽകി. പൊതുമേഖല സ്ഥാപനമായ റെയിൽവേ ഇൻഫ്രാസ്ട്രക്ചറൽ ടെക്നിക്കൽ എൻജിനീയറിങ് സർവിസും സിദ്ധാർഥ സിവിൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്ത സംരംഭമായാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
മൂന്നുവർഷംകൊണ്ട് പണി പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 36 മാസം കൊണ്ട് പണി പൂർത്തിയാക്കി അടുത്ത മൂന്നുമാസം കൊണ്ട് പൂർണമായും ഉപയോഗയോഗ്യമാക്കി നൽകുന്നതിനാണ് ആകെ 39 മാസം നൽകിയിട്ടുള്ള കരാറെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.

നിലവിലുള്ള ട്രെയിൻ സർവിസ് തടസ്സം വരാതെയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെയും ബ്രൗൺ ഫീൽഡ് പ്രോജക്ടായി പദ്ധതി നടപ്പാക്കാനായാണ് കരാർ. നിലവിലെ നിർമിതികൾ പൊളിച്ചുമാറ്റുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വായു, ശബ്ദ മലിനീകരണം കുറക്കുവാനും പ്രത്യേക വ്യവസ്ഥയുണ്ട്. റെയിൽവേ നിശ്ചയിക്കുന്ന നിബന്ധനകൾക്കും വ്യക്തമായ വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഓരോ നിർമാണത്തിന്റെയും രൂപകൽപന നടത്തുന്നത്.
വ്യവസ്ഥകൾ:
∙ സർവീസ് തടസ്സം വരാതെയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെയും നിർമാണം നടത്തേണ്ട ബ്രൗൺ ഫീൽഡ് പ്രോജക്ട് ആയി പദ്ധതി നടപ്പാക്കാനാണ് കരാർ.
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
∙ഹരിത പ്രോട്ടോക്കോൾ പാലിക്കണം
∙ നിലവിലെ നിർമിതികൾ പൊളിക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വണ്ണം വായു -ശബ്ദ മലിനീകരണം കുറയ്ക്കാൻ വ്യവസ്ഥയുണ്ട്.
∙ പുനർ ഉപയോഗിക്കുവാൻ കഴിയുന്നവ ഉപയോഗിക്കണം
∙രൂപകൽപന, നിർമാണ സാമഗ്രികൾ സംഭരിക്കൽ, നിർമാണ നിർവഹണം എന്നിവ കരാർ നൽകുന്ന ഇപിസി (എൻജിനീയറിങ്, പ്രൊക്വയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ വ്യവസ്ഥയിലാകും നിർമാണം)
∙ ലോകോത്തര നിർമാണ നിലവാരമായ ഗൃഹ 3 അനുസരിച്ചായിരിക്കും നിർമാണം.
∙ വിമാനത്താവളത്തിൽ യാത്രക്കാർക്കു ലഭ്യമാകുന്നതിനു സമാനമായ സൗകര്യങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് വികസനം.
∙ കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ പരമാവധി എണ്ണം ഏറ്റവും തിരക്കുള്ള സമയത്ത് മണിക്കൂറിൽ 4000 ആണ്. 2041 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് വികസനം.












Click it and Unblock the Notifications