കൊല്ലത്ത് ഇന്ന് 781 പേര്‍ കോവിഡ് രോഗമുക്തി നേടി, രോഗം സ്ഥിരീകരിച്ചത് 391 പേര്‍ക്ക്!!
കൊല്ലം: ജില്ലയില്‍ ഇന്ന് 781 പേര്‍ കോവിഡ് രോഗമുക്തരായി. 391 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്, ശാസ്താംകോട്ട, ചവറ, തലവൂര്‍, തെക്കുംഭാഗം, പിറവന്തൂര്‍, പെരിനാട്, വിളക്കുടി എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 383 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 45 പേര്‍ക്കാണ് രോഗബാധ. രാമന്‍കുളങ്ങര-നാല്, ഇരവിപുരം, കിളികൊല്ലൂര്‍, തട്ടാമല, തേവള്ളി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-എട്ട്, കൊട്ടാരക്കര-ആറ്, പരവൂര്‍-അഞ്ച്, കരുനാഗപ്പള്ളി-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-18, ശാസ്താംകോട്ട-16, ചവറ, തലവൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 13 വീതവും പിറവന്തൂര്‍, പെരിനാട്, വിളക്കുടി ഭാഗങ്ങളില്‍ 12 വീതവും അഞ്ചല്‍, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ 10 വീതവും വെളിനല്ലൂര്‍-ഒന്‍പത്, കുളക്കട, വെളിയം എന്നിവിടങ്ങളില്‍ എട്ടു വീതവും ഇളമാട്, എഴുകോണ്‍, ഏരൂര്‍, ചാത്തന്നൂര്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ ഏഴു വീതവും ആദിച്ചനല്ലൂര്‍, ഇടമുളയ്ക്കല്‍, ഓച്ചിറ, കുളത്തൂപ്പുഴ, പന്മന പ്രദേശങ്ങളില്‍ ആറു വീതവും ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, കല്ലുവാതുക്കല്‍, കുണ്ടറ, പത്തനാപുരം, പോരുവഴി, വെട്ടിക്കവല, തൊടിയൂര്‍ എന്നിവിടങ്ങളില്‍ അഞ്ചു വീതവും കരീപ്ര, നെടുവത്തൂര്‍, പൂതക്കുളം, മൈലം, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ നാലു വീതവും ആലപ്പാട്, കടയ്ക്കല്‍, കൊറ്റങ്കര, തേവലക്കര ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
അതേസമയം ജില്ലയില്‍ ഇതുവരെ 15574 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 5) 650 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ. ബെന്‍സിഗര്‍ ആശുപത്രി-70, ജില്ലാ ആയൂര്‍വേദ ആശുപത്രി-100, ചിതറ മാങ്കോട് എഫ് എച്ച് സി-99, കുണ്ടറ എല്‍ എം എസ് ആശുപത്രി-50, മെഡിസിറ്റി-200, എന്‍ എസ് ആശുപത്രി-100, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-31.












Click it and Unblock the Notifications