Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ ഇന്ന് 1814 പേര്‍ക്ക് രോഗമുക്തി, 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!!

കൊല്ലം: ജില്ലയില്‍ ഇന്ന് 1814 പേര്‍ കോവിഡ് രോഗമുക്തി നേടി. 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ തലവൂര്‍, തൃക്കരുവ, ഇട്ടിവ, തഴവ, തെന്മല, ചവറ, എഴുകോണ്‍, കുളക്കട, കല്ലുവാതുക്കല്‍ എന്നീ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 395 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

1

കൊല്ലം കോര്‍പ്പറേഷനില്‍ 44 പേര്‍ക്കാണ് പേര്‍ക്കാണ് രോഗബാധ. കടപ്പാക്കട, നീരാവില്‍, പട്ടത്താനം, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ നാലു വീതവും ഇരവിപുരം, കരിക്കോട്, കാവനാട്, വടക്കേവിള ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-15, പുനലൂര്‍-14, കരുനാഗപ്പള്ളി-എട്ട്, പരവൂര്‍- മൂന്ന് എന്നിങ്ങനെയാണ് രോഗബാധ.

ഗ്രാമപഞ്ചായത്തുകളില്‍ തലവൂര്‍-44, തൃക്കരുവ-24, ഇട്ടിവ-19, തഴവ-18, തെന്മല-17, ചവറ-14, എഴുകോണ്‍-12, കുളക്കട-11, കല്ലുവാതുക്കല്‍-10, വെളിനല്ലൂര്‍-ഒന്‍പത്, കരവാളൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ ഏഴു വീതവും പിറവന്തൂര്‍-ആറ്, അഞ്ചല്‍, ഇടമുളയ്ക്കല്‍, ഇളമാട്, നെടുവത്തൂര്‍, പത്തനാപുരം, പെരിനാട്, മയ്യനാട് ഭാഗങ്ങളില്‍ അഞ്ചു വീതവും കുന്നത്തൂര്‍, പവിത്രേശ്വരം, ശൂരനാട് വടക്ക്, ഏരൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും ഉമ്മന്നൂര്‍, കരീപ്ര, കൊറ്റങ്കര, ചടയമംഗലം, ചാത്തന്നൂര്‍, നെടുമ്പന, പട്ടാഴി, പൂതക്കുളം, വിളക്കുടി, മണ്‍ട്രോതുരുത്ത് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

അതേസമയം ജില്ലയില്‍ ഇതുവരെ 5720 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ന് 1169 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-200, വിക്ടോറിയ ആശുപത്രി-100, ജില്ലാ അയുര്‍വേദ ആശുപത്രി-100, മെഡിസിറ്റി മെഡിക്കല്‍ കോളജ്-100, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-49, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-68, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-57, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-65, അഞ്ചല്‍ സി എച്ച് സി-100, കലയ്ക്കോട് സി എച്ച് സി-74, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-79, വെളിനല്ലൂര്‍ സി എച്ച് സി-90, നായേഴ്സ് ആശുപത്രി-87.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+