കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 40 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍, കുടിവെള്ളം മുതല്‍ വിശ്രമസ്ഥലം വരെ ലഭ്യമാകും!!

Google Oneindia Malayalam News

കൊല്ലം: ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലായി ഇത്തവണ 40 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍. എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വൈദ്യുതി, ഫര്‍ണിച്ചര്‍ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ച സൗകര്യങ്ങളെല്ലാം ഉള്ളപ്പോള്‍ അധിക സൗകര്യങ്ങള്‍ സജ്ജമാക്കിയവയാണ് മാതൃകാ ബൂത്തുകള്‍. സാധാരണ സംവിധാനങ്ങള്‍ക്ക് പുറമെ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് കുടിവെള്ളം, വിശ്രമസ്ഥലം, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി റാംപ്, വീല്‍ച്ചെയര്‍ എന്നവ മാതൃകാ ബൂത്തുകളുടെ സവിശേഷതയാണ്.

1

അടിസ്ഥാന സൗകര്യം കൂടുതലുള്ള ഇടങ്ങളില്‍ പന്തല്‍ സൗകര്യവും ഏര്‍പ്പെടുത്തും. പ്രത്യേകമായി ഇത്തരം കേന്ദ്രങ്ങള്‍ അലങ്കരിക്കുന്നുമുണ്ട്.
കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം , കുണ്ടറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ അഞ്ച് പോളിംഗ് സ്റ്റേഷനുകളും ചടയമംഗലം, കൊട്ടാരക്കര, പുനലൂര്‍ എിവിടങ്ങളില്‍ മൂന്ന് പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ചവറ, കരുനാഗപ്പള്ളി, പത്തനാപുരം എന്നിവിടങ്ങളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ വീതമുണ്ട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഇനി പുതിയ കാവല്‍മുറികളിലേക്ക്. കരിക്കോട് വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ സൂക്ഷിച്ചിരുന്നവയാണ് 2021 തിരഞ്ഞെടുപ്പിനായി പുറത്തെടുത്ത് വിതരണം ചെയ്തത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍.റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൈപ്പറ്റിയ മെഷീനുകള്‍ 11 നിയോജകമണ്ഡലങ്ങളിലേയും സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

പ്രത്യേക പൊലിസ് കാവലാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. ബാര്‍കോഡിംഗ് വഴി സുരക്ഷ ഉറപ്പാക്കിയായിരുന്നു വിതരണം. ഇ. വി. എം. സിസ്റ്റം മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ക്രമീകരണങ്ങള്‍. വിവിപാറ്റ് മെഷീനുകളാണ് ആദ്യം പരിശോധിച്ചത്. പിന്നാലെ വോട്ടിംഗ് മെഷീനുകളും. കവചിത വാഹനങ്ങളില്‍ പൊലിസ് അകമ്പടിയോടെയാണ് ഇവ നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ സ്‌ട്രോംഗ് റൂമുകളിലേക്ക് എത്തിച്ചത്. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സ്ഥാപിക്കുന്ന ഇ. വി. എം. കമ്മിഷനിംഗ് സമയത്ത് മാത്രമെ ഇവ പുറത്തെടുക്കുകയുളളൂ.

അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
40 model polling booths in kollam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X