ബിഎ ആളൂര്‍ കിരണ്‍ കുമാറിന്റെ അഭിഭാഷകന്‍; വിസ്മയ കേസില്‍ ജാമ്യ ഹര്‍ജി, വിധി 5ന്
കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയ ദുരൂഹ മരണ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് വേണ്ടി കോടതിയില്‍ ഹാജരായത് ബിഎ ആളൂര്‍. തൃശൂരിലെ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായതും ഇദ്ദേഹമായിരുന്നു. കിരണ്‍ കുമാര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണം നടക്കുകയാണെന്നും ഈ വേളയില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍ വാദിച്ചു.
Recommended Video

കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ കോടതിയില്‍ ഹാജരായി. കിരണ്‍ കുമാറിന് കൊവിഡ് ബാധിച്ചതിനാല്‍ തെളിവെടുപ്പ് നടക്കുന്നില്ല. അന്വേഷണത്തിന്റെ മറ്റു നടപടികളിലാണ് ഉദ്യോഗസ്ഥര്‍. അന്വേഷണ സംഘത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും കൊവിഡ് ടെസ്റ്റ് നടത്തി. നെയ്യാറ്റിന്‍കര സബ് ജയിലിലാണ് കിരണ്‍ ഇപ്പോഴുള്ളത്. കൊവിഡ് രോഗ മുക്തനായാല്‍ ഇയാളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തെളിവെടുപ്പ് നടപടികളും ചോദ്യം ചെയ്യലും അപ്പോഴാകും പൂര്‍ത്തിയാക്കുക.
വിസ്മയയുടെ മരണം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. വിസ്മയയെ മരിച്ച നിലയില്‍ കാണപ്പെട്ടു എന്ന് പറയുന്ന കിരണിന്റെ വീട്ടിലെ ശുചിമുറിയിലും മറ്റും വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. ആന്തരക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് കരുതുന്നു.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...












Click it and Unblock the Notifications