Get Updates
Get notified of breaking news, exclusive insights, and must-see stories!

വനവിസ്തൃതി മുഖ്യ ലക്ഷ്യമാക്കി വനം മന്ത്രി, 29 ശതമാനത്തില്‍ നിന്ന് 33ല്‍ എത്തിക്കുമെന്ന് ഉറപ്പ്

ആലപ്പുഴ: സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി 33 ശതമാനമായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

1

ഇനിയും കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി വനവത്ക്കരണ പദ്ധതികള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മരങ്ങള്‍ നടുന്നതിനൊപ്പം അതിന്റെ പരിപാലനവും ഉറപ്പാക്കണം. ഭൂമിയുടെ ഹരിത കവചം വിശാലമാക്കാനുള്ള ലക്ഷ്യം ഏവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

മരങ്ങളും ചെടികളും നട്ടു പരിപാലിക്കുകയെന്ന പഴമയുടെ സംസ്‌കാരം യുവതലമുറയിലേക്കും എത്തിക്കാനാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാവനം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. മലിനീകരണം കുറച്ച് ഭൂമിയെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇത്തരം പദ്ധതികളിലൂടെ യുവ തലമുറയിലേക്ക് പകരുമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളില്‍ അതിസാന്ദ്രതയില്‍ നട്ടുവളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങള്‍. ജലാഗിരണ ശേഷി വര്‍ധിപ്പിക്കുക, വൃക്ഷാവരണങ്ങളുടെ വിവിധ തട്ടുകളില്‍ വരുന്ന തദ്ദേശീയ ഔഷധച്ചെടികള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, മരങ്ങള്‍ എന്നിവ അതിസാന്ദ്രതയില്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുയാണ് ലക്ഷ്യം.

തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് സ്‌കൂള്‍ അങ്കണത്തിലെ ഏഴു സെന്റ് സ്ഥലത്ത് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളില്‍ നിര്‍മിച്ചിട്ടുള്ള വിദ്യാവനത്തില്‍ 160 ഇനങ്ങളിലുള്ള നാനൂറിലേറെ തൈകളാണ് നട്ടു പിടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ ആല എസ്എന്‍ ട്രസ്റ്റ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച വിദ്യാവനം കുട്ടികളുടെ സഹകരണത്തോടെ പരിപാലിച്ചു വരുന്നുണ്ട്. ജില്ലയില്‍ ഈ വര്‍ഷം തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിന് പുറമേ താമരക്കുളം ഡി.വി.എച്ച്.എസിലുമാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.

Recommended Video

cmsvideo
    എട്ടാം ക്ലാസുകാരിയുടെ പരാതി..ഞൊടിയിടയിൽ മന്ത്രിയുടെ മറുപടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+