അക്ഷയ ലോട്ടറിയുടെ 70 ലക്ഷം നിർമ്മാണത്തൊഴിലാളിക്ക്; ഭാഗ്യവാനെ കണ്ടെത്തി
ഒരൊറ്റ ഭാഗ്യക്കുറി നിങ്ങളുടെ ജീവിതം ഒറ്റദിവസം കൊണ്ട് മാറ്റിയേക്കാം. ലക്ഷപ്രഭുവോ കോടീശ്വരനോ ആയി മാറിയേക്കാം.. അതെ ലോട്ടറി പരസ്യത്തിൽ പറയുന്നതുപോലെ നാളെത്തെ ഭാഗ്യശാലി നിങ്ങളായേക്കാം. ലോട്ടറിയിലൂടെ ജീവിതം മാറിമറിഞ്ഞ മനുഷ്യന്മാരുടെ പട്ടികയിലേക്ക് ഇനി കെ ജോയിയുടെ പേരും.
അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആ ഭാഗ്യശാലി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. ഇത്തവണം ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിച്ചത്തുരുത്തിക്കര മഞ്ജിമഭവനിൽ ജെ.ജോയി(52)ക്കാണ്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ജോയിക്ക് ലഭിച്ചത്.

കെട്ടിടനിർമ്മാണ തൊഴിലാളിയാണ് ജോയി. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആളാണ് ജോയി. കഴിഞ്ഞ ഞായറാഴ്ചയാണ് പൂത്തൂർ ചന്തമുക്കിലെ ശ്രീമൂകാംബിക ലക്കി സെന്ററിൽ നിന്ന് ജോയി ലോട്ടറി എടുത്തത്. വ്യത്യസ്ത സീരിയലിൽ ഒരേ നമ്പറിലുള്ള മൂന്നുലോട്ടറി ടിക്കറ്റുകൾ ആണ് ജോയി എടുത്തത്. ഈ ലോട്ടറികൾകളിൽ ഒന്നിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. മറ്റ് രണ്ട് ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിച്ചു. ഇതിന് മുമ്പ് 5,000 രൂപവരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ജോയി പറയുന്നു. എന്നാൽ ഇത്തവണ ജോയിക്ക് ലക്ഷങ്ങൾ തന്നെ ലഭിച്ചു.
ഒരുവട്ടമല്ല, ഭാഗ്യം തേടിവന്നത് 2 വട്ടം; ഭാഗ്യമായത് 'ലക്കി 3'.. സംഭവമിങ്ങനെ
കശുവണ്ടിത്തൊഴിലാളിയായ ഭാര്യ മേരിക്കുട്ടിക്കും ഡി.എഡ്. വിദ്യാർഥിയായ മകൾ മഞ്ജിമയ്ക്കും ഒപ്പം ചൊവ്വാഴ്ച ലോട്ടറിക്കടയിൽ എത്തിയ ജോയി സന്തോഷം പങ്കുവെയ്ക്കുകയും എസ്ബിഐ പുത്തൂർ ശാഖയിൽ സമ്മാനാർഹമായ എ.പി. 375239 എന്ന ടിക്കറ്റ് കൈമാറുകയും ചെയ്യും. ഞായറാഴ്ച തന്നെ സമ്മാനം ലഭിച്ച വിവരം അറിഞ്ഞിരുന്നെങ്കിലും വിവരം പുറത്തറിയിച്ചിരുന്നില്ല. തിങ്കളാഴ്ചയും പണിക്ക് പോകേണ്ടിയിരുന്നത് കൊണ്ടുതന്നെ ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ജോയി പറഞ്ഞു.
ഭാര്യയുടെ പേരിലുള്ള അഞ്ചുസെന്റ് പുരയിടവും അതിൽ രണ്ടുവർഷത്തിലേറെ സമയം എടുത്ത് സ്വന്തമായി നിർമിച്ച വീടുമാണ് ജോയിക്കുള്ള ഏക സമ്പാദ്യം. ഭാഗ്യം തേടിയെത്തിയ സന്തോഷം അദ്ദേഹത്തിനുണ്ട്. മകൾക്ക് ഒരു ജോലി സന്തോഷത്തോടെയും സമാധാനത്തോടേയും മുന്നോട്ടുക എന്നിങ്ങനെയാണ് ജോയിയുടെ ആഗ്രഹം.
അതേസമയം, വിഷും ബംബർ നറുക്കെടുപ്പ് ഇന്നാണ് നടക്കുക. കഴിഞ്ഞ വർഷം 10 കോടിയായരുന്നു സമ്മാനം. എന്നാൽ ഇത്തവണ 12 കോടിയാണ് സമ്മാനം. 300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം 6 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷമാണ്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം ആണ്. ആറാം സമ്മാനം 5000 രൂപയും ഏവാം സമ്മാനം 2000 രൂപയുമാണ്.












Click it and Unblock the Notifications