കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുന്‍ മന്ത്രിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതി; പ്രേമചന്ദ്രന്‍ എംപിക്കെതിരെ കേസ്

Google Oneindia Malayalam News

കൊല്ലം: ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍കെ പ്രേമചന്ദ്രനെതിരെ കേസ്. മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ആര്‍എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ചെറുമക്കളുടെ പരാതിയിലാണ് പ്രേമചന്ദ്രന്‍ അടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തത്. മറ്റൊരാളുടെ സ്വത്ത് അതിക്രമിച്ച് കടന്നതിനും വധഭീഷണി മുഴക്കിയതിനും, സംഘം ചേര്‍ന്നതിനുമാണ് കൊല്ലം ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രേമചന്ദ്രന്‍ പ്രസിഡന്റായ സംഘടനയുടെ പേരിലാണ് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. കേസിലെ രണ്ടാം പ്രതിയാണ് പ്രേമചന്ദ്രന്‍. ആര്‍എസ്പി നേതാവായ കെപി ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി.

ദിലീപ് 10 ലക്ഷം ഓഫര്‍ ചെയ്തു, ജാമ്യം കിട്ടിയപ്പോള്‍ വിളിച്ചു, ലാല്‍ ജോസും വന്നെന്ന് ശാന്തിവിളദിലീപ് 10 ലക്ഷം ഓഫര്‍ ചെയ്തു, ജാമ്യം കിട്ടിയപ്പോള്‍ വിളിച്ചു, ലാല്‍ ജോസും വന്നെന്ന് ശാന്തിവിള

1

ആര്‍എസ് ഉണ്ണിയുടെ കൊല്ലത്തെ കുടുംബവീട് കൈയ്യടക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പ്രാദേശിക ആര്‍എസ്പി നേതാവിന്റെ നേതൃത്വത്തിലായിരുന്നു ഈ ശ്രമമെന്ന് കുടുംബം ആരോപിക്കുന്നു. ആര്‍എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃതയ്ക്കും അഞ്ജനയ്ക്കുമാണ് വീടിന്റെ നിയമപരമായ അവകാശം. ഇതിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ശക്തികുളങ്ങരയിലെ പ്രാദേശിക ആര്‍എസ്പി നേതാക്കള്‍ ഈ അവകാശം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ആര്‍എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ വീടിന്റെ അവകാശം സ്വന്തമാക്കാന്‍ പ്രാദേശിക ആര്‍എസ്പി നേതാവായ കെപി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.

ഈ പ്രശ്‌നത്തിലാണ് പ്രേമചന്ദ്രനും ഇടപെട്ടതെന്നാണ് ആരോപണം. അദ്ദേഹം പ്രതികളുടെ നിലപാടിനൊപ്പമായിരുന്നു. ഇതിനിടെ ആര്‍എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും ആര്‍എസ്പി നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന് സഹായിച്ചില്ലെന്നാണ് ആരോപണം. നിയമപരമായ അവകാശം സ്ഥാപിച്ചിട്ടും ഭീഷണി തുടരുന്ന ആര്‍എസ്പി പ്രാദേശിക നേതൃത്വം, ഫൗണ്ടേഷന്റെ പേരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

പഞ്ചാബില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനൊപ്പം, നഗരവോട്ടര്‍മാരില്‍ എഎപി, ബിജെപി സംപൂജ്യരാവുംപഞ്ചാബില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനൊപ്പം, നഗരവോട്ടര്‍മാരില്‍ എഎപി, ബിജെപി സംപൂജ്യരാവും

Recommended Video

cmsvideo
Omicron surge, health ministry's strict warning to states | Oneindia Malayalam

English summary
case registered against kollam mp nk premachandran on complaint by rs unni's family on fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X