കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഷ്ണുനാഥും ബിന്ദുവും ജയിക്കും, ടീം രാഹുലിന്റെ വിലയിരുത്തല്‍, 24545 വോട്ടില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസിന് ഇത്തവണ മുന്‍തൂക്കമുണ്ടെന്ന് ടീം രാഹുലിന്റെ വിലയിരുത്തല്‍. സുപ്രധാന വിഷയമായി ആഴക്കടല്‍ മത്സ്യബന്ധനം അടക്കം മാറിയെന്നാണ് ഡാറ്റ അനലിറ്റിക്‌സ് ടീം നല്‍കുന്ന സൂചന. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയായ ന്യായിലെ പ്രധാന വിഷയങ്ങള്‍ കൊല്ലത്ത് ചര്‍ച്ചയാക്കണമെന്നാണ് നിര്‍ദേശം. മുകേഷ് ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്ന പ്രചാരണം ഏറ്റിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബിന്ദു കൃഷ്ണയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ സ്വാധീനം വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കൊല്ലത്തെ ഗെയിം

കൊല്ലത്തെ ഗെയിം

കൊല്ലത്ത് തീരദേശ വോട്ടുകള്‍ വളെര നിര്‍ണായകമാണ്. ലത്തീന്‍ സഭയെ അടക്കം ഒപ്പം നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്. ആഴക്കടല്‍ മത്സ്യബന്ധനം മാത്രമല്ല കശുവണ്ടി മേഖലയിലെ പ്രതിസന്ധിയും മുകേഷിനെതിരെയുള്ള ബിന്ദു കൃഷ്ണയുടെ ആയുധങ്ങളാണ്. ബിന്ദു കൃഷ്ണയ്ക്ക് പൊതുവേ സ്ത്രീകള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. ന്യായ് പദ്ധതിയില്‍ സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ കൃത്യമായി വിശദീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു ടീം ജില്ലയില്‍ സജ്ജമാണ്. ബിന്ദു ജയിക്കണമെന്ന് കര്‍ശനമായ നിര്‍ദേശവും ടീം രാഹുല്‍ നല്‍കിയിട്ടുണ്ട്.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

കൊല്ലത്തെ 11 സീറ്റുകളില്‍ ഒന്നുപോലും കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേടിയിരുന്നില്ല. ഇത്തവണ കുണ്ടറയും കൊല്ലവും രാഹുലിന്റെ ടീം നടത്തിയ സര്‍വേയില്‍ ജയം നേടുമെന്നാണ് പറയുന്നത്. പക്ഷേ പോരാട്ടം കടുപ്പമാണ്. കുണ്ടറയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രാഹുല്‍ പ്രചാരണത്തിനായി വന്നപ്പോള്‍ ഈ രണ്ടിടത്തുമാണ് പ്രധാനമായി ശ്രദ്ധിച്ചത്. കൊല്ലത്ത് നിന്ന് വനിതാ പ്രതിനിധ്യം രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിന്ദുവിന്റെ പ്രചാരണം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ സര്‍വ സന്നാഹവും കൊല്ലത്തുണ്ട്.

ലോക്‌സഭയിലെ വോട്ടുകള്‍

ലോക്‌സഭയിലെ വോട്ടുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 24545 വോട്ടിന്റെ ലീഡിലാണ് കോണ്‍ഗ്രസ് സര്‍വ പ്രതീക്ഷയും വെച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്‍ സമ്മാനിച്ച ഈ നേട്ടമാണ് ബിന്ദുവിന് എത്തി പിടിക്കേണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17611 വോട്ടിനാണ് കൊല്ലത്ത് കോണ്‍ഗ്രസ് തോറ്റത്. തദ്ദേശത്തില്‍ ആ ഭൂരിപക്ഷം 15832 വോട്ടായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവും പാരവെപ്പ് നടക്കുന്ന ജില്ല കൂടിയാണ് കൊല്ലം. അതുകൊണ്ട് ജയം ഉറപ്പിക്കാന്‍ ഇവിടെ നേതൃത്വം നിരീക്ഷണം തന്നെ നടത്തുന്നുണ്ട്.

വിഷ്ണുനാഥിന് മുന്നിലേക്ക്

വിഷ്ണുനാഥിന് മുന്നിലേക്ക്

പിസി വിഷ്ണുനാഥ് സൈലന്റായിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. പക്ഷേ മണ്ഡലത്തില്‍ അദ്ദേഹം സുപരിചിതനാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തന്നെയാണ് പ്രധാന വിഷയം. ലത്തീന്‍ സഭ ഇടഞ്ഞതോടെ മേഴ്‌സിക്കുട്ടിയമ്മ പിന്നിലേക്ക് പോയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കായി മന്ത്രിയുടെ പ്രവര്‍ത്തനം അത്ര മികച്ചതല്ലെന്ന തലവേദന മറ്റൊരു വശത്തുണ്ട്. നാട്ടുകാരന്‍ എന്ന ഇമേജും കൂടിയുണ്ട് വിഷ്ണുനാഥിനുണ്ട്. ഉമ്മന്‍ ചാണ്ടിയോട് ഈ മണ്ഡലത്തിലെ ജയം ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എഐസിസി നിരീക്ഷണം

എഐസിസി നിരീക്ഷണം

കൊല്ലത്ത് ബിന്ദുവിനെയും വിഷ്ണുനാഥിനെ അടക്കം തോല്‍വിയിലേക്ക് വീഴ്ത്താന്‍ ശ്രമിക്കുന്ന ഗ്രൂപ്പ് നേതാക്കളും സജീവമാണ്. ഇവരെ പിടിക്കാന്‍ ഹൈക്കമാന്‍ഡ് നിഴല്‍ സേനയെയും ഇറക്കിയിട്ടുണ്ട്. രാഹുല്‍ തന്നെയാണ് ഇതിന് പിന്നില്‍. ഹൈക്കമാന്‍ഡിന്റെ രഹസ്യ സര്‍വേയിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇവരെ പുറത്താക്കാനാണ് ഹൈക്കമാന്‍ഡിലെ തീരുമാനം. ഇത്തവണ യുഡിഎഫ് നാല് സീറ്റെങ്കിലും ജില്ലയില്‍ നേടുമെന്ന് ഇടതുമുന്നണിയില്‍ പോലും സംസാരമുണ്ട്.

പ്രിയങ്കയും രാഹുലുമെത്തും

പ്രിയങ്കയും രാഹുലുമെത്തും

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടുത്ത ഘട്ടം പ്രചാരണത്തിനായി കൊല്ലത്തുണ്ടാവും. പ്രിയങ്ക കൊല്ലത്തും കുണ്ടറയിലും പ്രചാരണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രിയങ്കയെ ജയസാധ്യതയുള്ള മണ്ഡലത്തില്‍ മാത്രം കൊണ്ടുവന്നാല്‍ മതിയെന്നാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ നേമത്ത് അടക്കം പ്രിയങ്ക എത്തും. കേരളത്തില്‍ കെസി വേണുഗോപാല്‍ ഗ്രൂപ്പിനെ ശക്തമാക്കേണ്ടത് രാഹുലിന്റെ കൂടി ആവശ്യമാണ്. അതിനാണ് വിഷ്ണുനാഥിന്റെ അടക്കം ജയം ഉറപ്പാക്കാന്‍ രാഹുല്‍ ശ്രമിക്കുന്നത്.

രാഹുലിന്റെ എതിര്‍പ്പ്

രാഹുലിന്റെ എതിര്‍പ്പ്

കേരളത്തിലെ ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തന്നെ ഭീഷണിയാണെന്ന വിലയിരുത്തലിലാണ് രാഹുല്‍. അതുകൊണ്ടാണ് ഇത്തവണ സ്വന്തം ടീമിനെ തന്നെ കളത്തില്‍ ഇറക്കുന്നത്. ഐ ഗ്രൂപ്പില്‍ നിന്ന് വേണുഗോപാല്‍ അകന്ന് തുടങ്ങിയതോടെ രാഹുലിന് കാര്യങ്ങള്‍ എളുപ്പമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി വാശിപിടിച്ചത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. കാര്യങ്ങള്‍ നോക്കാന്‍ വേണുഗോപാലിനെ ഏല്‍പ്പിച്ചത് അതുകൊണ്ടാണ്. അരിത ബാബുവിന്റെ വിജയം അടക്കം രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ

English summary
congress have an edge in kollam, team rahul will ensure success to bindu krishna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X