Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി കൊല്ലത്തെ തദ്ദേശസ്ഥാപനങ്ങള്‍

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സാ കേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. കൊല്ലം കോര്‍പ്പറേഷന്റെ മൂന്നാമത്തെ സി.എഫ്.എല്‍.ടി.സി.യുടെ ഉദ്ഘാടനം ഫാത്തിമ മാതാ നാഷനല്‍ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. 106 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയത്. കോര്‍പ്പറേഷനിലെ സാമൂഹിക അടുക്കളകള്‍ മേയര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

1

പുനലൂരില്‍ മദര്‍ തെരേസ കോണ്‍വെന്റിനോട് ചേര്‍ന്ന് ഒരു ഡി.സി.സികൂടി പ്രവര്‍ത്തനമാരംഭിക്കാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ കോവിഡ് ബെഡുകളുടെ എണ്ണം 68 ല്‍ നിന്നും നൂറാക്കി വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി നഗരസഭാ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളും വൃത്തിയാക്കാനുള്ള നടപടികളാരംഭിച്ചു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. ജൂണ്‍ ആറിന് വീടുകളില്‍ ശുചീകരണ യജ്ഞം നടത്താനും തീരുമാനമായി. 50 വീടിന് അഞ്ചു വോളണ്ടിയര്‍മാര്‍ എന്ന കണക്കില്‍ പ്രത്യേകം ക്ലസ്റ്ററുകള്‍ തിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തേണ്ട അടിയന്തര നടപടികള്‍ സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Recommended Video

cmsvideo
    കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കും

    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 53 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലം തഹസീല്‍ദാര്‍ വിജയന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ദേവരാജന്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ ചിന്നക്കട, കടപ്പാക്കട, പാര്‍വത്യാര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കുകയും എട്ട് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+