ഗണേഷ് ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു, കുമ്പിടി രാജാവാണെന്ന് സിപിഐ!!
കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ എല്‍ഡിഎഫില്‍ പടയൊരുക്കം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം ശക്തമായ പ്രതിഷേധം ഗണേഷിനെതിരെ നടത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഐയാണ് ഇപ്പോള്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഗണേഷ് കുമ്പിടി രാജാവാണെന്ന് സിപിഐ ആരോപിച്ചു. പത്തനാപുരത്ത് അഞ്ചാം തവണ മത്സരത്തിന് തയ്യാറെടുക്കുന്ന ഗണേഷിന് പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ വിമര്‍ശനം വലിയ വെല്ലുവിളിയാണ്. ഗണേഷ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഗണേഷ് കുമാര്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്നാണ് വിമര്‍ശനം. ഗണേഷിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയ കെഎസ്യുക്കാരെ അദ്ദേഹത്തിന്റെ പിഎയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം ചെയ്തത് നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. പത്തനാപുരത്ത് രാഷ്ട്രീയം ഇതോടെ ഇളകി മറിച്ചു. ഇടതുമുന്നണിയില്‍ തന്നെ ഗണേഷിന്റെ പ്രവര്‍ത്തന രീതിയോട് കടുത്ത എതിര്‍പ്പുണ്ട്. ഗണേഷിനെതിരെ യുഡിഎഫ് കൊല്ലത്ത് നടത്തിയ പ്രതിഷേധം വ്യാപക സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു.
ഷിബു ബേബി ജോണും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ളവര്‍ കടുത്ത ഭാഷയിലാണ് ഗണേഷിനെതിരെ രംഗത്തെത്തിയത്. ഇതിനിടെയാണ് സിപിഐയുടെ വിമര്‍ശനം. കുമ്പിടി രാജാവ് പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ച്ച ഈ പാവപ്പെട്ട മലയോരനാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാകും എന്നത് നമുക്ക് സങ്കല്പ്പിക്കാന് കഴിയുന്ന കാര്യമാണോ? കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ച്ചകളും സ്വപ്നങ്ങളും കാണാം, എവിടെയും പ്രത്യക്ഷപ്പെടാം. പലതും മൈക്കിലൂടെ പറയാം. എന്നാല്‍ ആ വര്‍ത്തമാനം കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും സിപിഐ നേതാവ് വേണുഗോപാല്‍ പറഞ്ഞു.
സിപിഐയുടെ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ ഗണേഷ്കുമാറുമായി കടുത്ത ഭിന്നതയിലാണ്. ഇത് തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായിരിക്കുകയാണ്. സിറ്റിംഗ് സീറ്റായിരുന്ന പത്തനാപുരം ഗണേഷ് ഇടതുമുന്നണയിലേക്ക് വന്നതോടെ വിട്ടുകൊടുക്കേണ്ടി വന്നത് സിപിഐയെ ചൊടിപ്പിക്കുന്നുണ്ട്. മറ്റ് മണ്ഡലങ്ങളിലേത് പോലെ വികസനം പത്തനാപുരത്ത് ഇല്ലെന്നും, പട്ടയ പ്രശ്നത്തില്‍പോലും പോലും ഗണേഷ് ഇടപെട്ടില്ലെന്നുമാണ് സിപിഐ ഉന്നയിക്കുന്നത്. എല്‍ഡിഎഫില്‍ ഇത്തരമൊരു വാദം ഉയര്‍ന്നത് ഗണേഷിന് വലിയ തിരിച്ചടിയാണ്. സിപിഎം വിഷയത്തില്‍ ഇടപെടാതെ വിട്ടുനില്‍ക്കുകയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications