കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂജകളില്‍ അഗ്രഗണ്യന്‍, മദ്യപാനത്തിനും അനാശാസ്യത്തിനുമായി ക്ഷേത്രങ്ങളില്‍ മാത്രം മോഷണം; മുന്‍പൂജാരി അറസ്റ്റില്‍

Google Oneindia Malayalam News

കൊട്ടാരക്കര: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മുന്‍ പൂജാരി അറസ്റ്റില്‍. കൊട്ടാരക്കര വെട്ടിക്കവലയില്‍ താമസമാക്കിയിരുന്ന കോട്ടയം കുമാരനല്ലൂര്‍ വടക്കേക്കര മഠത്തില്‍ സജിത്തിനെയാണ് കൊട്ടാരക്കര പൊലീസ് പിടിയിലായത്. കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയിലെ കണ്ണങ്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂര്‍ക്കാവ് ശ്രീകൃഷ്ണ ക്ഷേത്രം, ഇരണൂര്‍ ശ്രീദുര്‍ഗാദേവീക്ഷേത്രം എന്നിവിടങ്ങളില്‍ സജിത്ത് അടുത്തിടെ നടന്ന മോഷണങ്ങള്‍ നടത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് സജിത്ത് പിടിയിലായത്. ക്ഷേത്രങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് പൊലീസ് പിടിയിലായത്. ക്ഷേത്രങ്ങളിലെ വിരലടയാളങ്ങളും സജിത്തിന്റേതെന്ന് കണ്ടെത്തിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ കൊട്ടാരക്കര സദാനന്തപുരം ആശ്രമ പരിസരത്ത് നിന്നായിരുന്നു പ്രതിയെ പിടികൂടിയത്.

TEHFT

പൂയപ്പള്ളി കരിങ്ങന്നൂര്‍ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂര്‍ തിരു ആദിശമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെയും സജിത്ത് പിടിയിലായിരുന്നു. ഈ കേസുകളില്‍ കഴിഞ്ഞ മാര്‍ച്ച് 30 ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണത്തില്‍ സജീവമാവുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ എട്ട് ക്ഷേത്രങ്ങളിലാണ് സജിത്ത് അടുത്തിടെ മോഷണം നടത്തിയത്.

ഒന്നര ലക്ഷം രൂപയും സ്വര്‍ണ പൊട്ടുകളുമാണ് ഇയാള്‍ കവര്‍ന്നത്. പോത്തന്‍കോട് ക്ഷേത്രത്തിലെ പൂജാരിയായിരിക്കവെയാണ് സജിത്ത് ആദ്യമായി മോഷണക്കേസില്‍ അകപ്പെടുന്നത്. നമ്പൂതിരിയെന്ന വിളിപ്പേര് ലഭിക്കുന്നതും അവിടെ വെച്ചാണ്. അറിയപ്പെടുന്ന നമ്പൂതിരി കുടുംബത്തില്‍ നിന്നുള്ളയാളാണ് സജിത്ത്. മദ്യപാനവും സിനിമ കാണലും അനാശാസ്യ പ്രവര്‍ത്തനങ്ങളോടുമുള്ള കമ്പമാണ് മോഷണത്തിലേക്ക് നയിച്ചത്.

'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍

പത്താം ക്‌ളാസ് വരെ പഠിച്ച ശേഷമാണ് തന്ത്രവിദ്യകള്‍ അഭ്യസിച്ച് സജിത്ത് ക്ഷേത്ര പൂജാരിയായത്. ഏറെക്കാലമായി വീട്ടില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു സജിത്ത്. പോത്തന്‍കോട് ക്ഷേത്രത്തിലെ പൂജാരിയായിരിക്കെ ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 2018 ല്‍ സജിത്ത് വീണ്ടും പിടിയിലായി. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങാതെ ശിക്ഷ പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത സജിത്ത് എവിടെയും സ്ഥിരമായി താമസിക്കില്ല.

ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍

ക്ഷേത്രങ്ങളില്‍ മാത്രമാണ് മോഷണം നടത്താറുള്ളത്. കഴിഞ്ഞ മാര്‍ച്ച് 30 ന് ജയിലില്‍ നിന്ന് ഇറങ്ങിയശേഷം സദാനന്ദപുരം ആശ്രമത്തിന്റെ ഏക്കറുകണക്കിന് കാടുമൂടിയ ഭൂമിയില്‍ ഷെഡ് കെട്ടി താമസിച്ചാണ് മോഷണം നടത്തിയത്. കൊട്ടാരക്കര സി ഐ ജോസഫ് ലിയോണ്‍, എസ് ഐമാരായ ദീപു, ജി രാജീവ്, കെ ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സജിത്തിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Former priest arrested for temple robbery in Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X