മദ്യപാനം:പത്താം ക്ലാസ്സുകാരന് അവശ നിലയില്‍
പുനലൂര്‍: അമിതമായി മദ്യം അകത്ത് ചെന്ന് വിദ്യാര്‍ത്ഥി മരിച്ച വാര്‍ത്തക്ക് തൊട്ടുപിറകേ, പുനലൂരില്‍ നിന്ന് മറ്റൊരു മദ്യപാന വാര്‍ത്ത. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെയാണ് അമിതമായി മദ്യം അകത്ത് ചെന്ന നിലയില്‍ അവശനായി കണ്ടെത്തിയത്.
പുനലൂരിനടുത്ത് പിറവന്തൂര്‍ സ്വദേശിയായ 15 കാരനെയാണ് അവശ നിലയില്‍ കണ്ടെത്തിയത്. സ്കൂളില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പുഴയോരത്താണ് വിദ്യാര്‍ത്ഥി ബോധ രഹിതനായി കിടക്കുന്നത് കണ്ടത്. സമീപ വാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികളെത്തി കുട്ടിയെ സ്കൂളിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി ക്ലാസ്സ് കട്ട് ചെയ്ത് മദ്യപിക്കാന്‍ പോയതാകാമെന്നാണ് സംശയിക്കുന്നത്. കൂടെ ഉണ്ടായിരുന്നവര്‍ മദ്യപിച്ചതിന് ശേഷം സ്ഥലം വിട്ടതാകുമെന്നും കരുതുന്നു. എന്തായാലും സ്കൂള്‍ വിദ്യാര്‍ത്ഥികളല്ല കുട്ടിയോടൊപ്പം മദ്യപിക്കാന്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.
പുനലൂരിനടുത്തുള്ള തലവൂരിലാണ് കഴിഞ്ഞ ദിവസം എട്ട് വസ്സുകാരന് അമിതമായ അളവില്‍ മദ്യം അകത്ത് ചെന്ന് മരിച്ചത്. ഇതിന്റെ നടുക്കത്തില്‍ നിന്ന് മുക്തരാകും മുമ്പാണ് പുതിയ സംഭവം.
വിഷയത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം കൂടുന്നതായി ഇതിനകം തന്നെ റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications