Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്ഞാത വാഹനം ഇടിച്ചിട്ടതോ? കൊല്ലത്തെ 3 മത്സ്യത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹത

കൊട്ടിയം: സുഹൃത്തുക്കളായ മത്സ്യത്തൊഴിലാളികളുടെ അപകട മരണത്തിന്റെ ഞെട്ടല്‍ മാറാതെ കൊല്ലം പരവുർ സ്വദേശികള്‍. ഇന്നലെ രാവിലെയോടെയായിരുന്നു കൊല്ലം-പരവൂർ തീരദേശ റോഡില്‍ ബൈക്ക് യാത്രികരായ മുന്ന് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരവൂർ സ്വദേശികളായ മാഹിന്‍, സുധീർ, അല്‍ അമീന്‍ എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമരണമാണെന്ന് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹത സംശയിക്കുന്നുവരും ഏറെയാണ്.

തീരദേശ റോഡില്‍ താന്നിക്കും മുക്കം ബീച്ചിനും മധ്യേ

തീരദേശ റോഡില്‍ താന്നിക്കും മുക്കം ബീച്ചിനും മധ്യേയുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. കടലിനോട് ചേർന്ന് റോഡരികില്‍ നിരത്തിയിരുന്ന ട്രെട്രോപാഡിലേക്ക് ഇടിച്ച് കയറിയ ബൈക്കിനടയിലായിരുന്നു രണ്ട് മൃതദേഹങ്ങള്‍. തൊട്ടടുത്ത് തന്നെ മറ്റൊരു മൃതദേഹവും കണ്ടെത്തി.

കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍

പൊട്ടിയ നിലയിലുള്ള ഹെല്‍മറ്റും വീട്ടിലേക്ക് കൊണ്ടുപോയ

പൊട്ടിയ നിലയിലുള്ള ഹെല്‍മറ്റും വീട്ടിലേക്ക് കൊണ്ടുപോയ മത്സ്യവും സമീപത്ത് തന്നെ ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു. ബൈക്കിന്റെ പിന്‍ഭാഗത്ത് വലിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന സംശയം ശക്തമാണ്. പ്രദേശവാസികളും വഴിയാത്രക്കാരുമാണ് വിവരം പോലീസില്‍ അറിയിച്ചത്.

സമീപത്തെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പടെ പൊലീസ്

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പടെ പൊലീസ് പരിശോധിച്ച് വരികയാണ്. സയന്റിഫിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ ഏക അത്താണിയായിരുന്നു മരണപ്പെട്ട മൂന്ന് പേരും. പതിവായി വൈകുന്നേരം ജോലിക്ക് പോകുന്ന ഇവർ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും. അധിക ദിവസങ്ങളിലും ബസ്സിലായിരുന്നു മാഹിന്റെ യാത്ര.

മൂന്നുപേര്‍ക്കും സ്വന്തമായി വീടില്ല.

മൂന്നുപേര്‍ക്കും സ്വന്തമായി വീടില്ല. മാഹിനും അല്‍അമീനും ഭാര്യവീട്ടിലായിരുന്നു താമസം. സുധീർ പൊഴിക്കര വാടക വീട്ടിലാണ് താമസം. ഏറെക്കാലം ദുബായിയില്‍ മത്സ്യത്തൊഴിലാളിയായി ജോലിചെയ്യുന്ന ഇദ്ദേഹം മാസങ്ങള്‍ക്കുമുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് കൊല്ലത്തെ ബോട്ടുകളില്‍ ജോലിക്ക് പോകുകയായിരുന്നു.

ത്സ്യത്തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) രംഗത്ത്

മത്സ്യത്തൊഴിലാളികളുടെ അപകടമരണത്തില്‍ അന്വേഷണം നടത്തണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) രംഗത്ത് എത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്നും മേഖലാ സെക്രട്ടറി പി സിറാജ്, പി റഷീദ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+