മിണ്ടാതിരുന്നാല്‍ മന്ത്രിയാകാം.. പക്ഷെ എന്നെ അതിന് കിട്ടില്ല, പറയാനുള്ളത് പറഞ്ഞിരിക്കും; ഗണേഷ് കുമാര്‍
കൊല്ലം: ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാതെ ഇരുന്നിട്ട് കിട്ടുന്ന പദവികള്‍ തനിക്ക് വേണ്ട എന്ന് കേരള കോണ്‍ഗ്രസ് ബി നേതാവും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഗണേഷ് കുമാാറിന്റെ പ്രതികരണം. നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ തനിക്ക് വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഒന്നും മിണ്ടാതിരുന്നാല്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അങ്ങനെ കിട്ടുന്നത് വേണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലര്‍ ചോദിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സത്യം പറയുമ്പോള്‍ എന്തിനാണ് ദേഷ്യപ്പെടുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം എന്നും അത് സര്‍ക്കാരിനെതിരെ പ്രതികരിക്കലായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നതാണ് അതിന്റെ അര്‍ത്ഥം. അത് കേരള കോണ്‍ഗ്രസിന്റെ മുഖമുദ്രയായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
എന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ട ജനങ്ങളുടെ കാര്യം അവിടെ പറഞ്ഞാല്‍ മാത്രമേ ലോകം അറിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ പത്തനാപുരത്തോ കൊല്ലത്തോ ചെന്ന് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചാല്‍, മാധ്യമങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കൊടുത്താല്‍ മതി എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമസഭയിലാകുമ്പോള്‍ ആ കുഴപ്പമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭയില്‍ പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എംഎല്‍എമാരും കേള്‍ക്കും. അവരെല്ലാവരും ആ വിഷയത്തില്‍ താല്‍പര്യം കാണിക്കും എന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കാര്യങ്ങള്‍ അവിടെയാണ് പറയേണ്ടത് എന്നും മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനവും തനിക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു. പൊതുജനം കഴുതയല്ല. അത് മനസ്സിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണം.
Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
താന്‍ ഒരു വാക്കു പറഞ്ഞാല്‍ അത് മാറ്റിപ്പറയില്ല എന്നും സംസ്ഥാനത്ത് സ്‌കൂട്ടറില്‍ കുട്ടികളെ ഇരുത്തിക്കൊണ്ടു പോയാല്‍ ഫൈന്‍ അടിക്കുമെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു രാഷ്ട്രീയക്കാരന്‍ താന്‍ മാത്രമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ പറഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം അത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ പോയി പേടിച്ച് കാലിനിടയില്‍ കയ്യും വച്ച് പമ്മിയിരുന്നിട്ട് എഴുന്നേറ്റു വരാനാണോ എന്നെ അവിടേക്കു പറഞ്ഞുവിട്ടത് എന്നും ഗണേഷ് കുമാര്‍ ചോദിച്ചു. ഇവിടുത്തെ ആള്‍ക്കാരുടെ കാര്യം പറയാനാണ് എന്നെ പറഞ്ഞുവിട്ടത്. അത് പറയുക തന്നെ വേണം എന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു.












Click it and Unblock the Notifications