സഹകരണ ബാങ്കുകള്‍ക്കുള്ള നിക്ഷേപക ഗ്യാരന്റിപത്രം വിതരണം ചെയ്തു; ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുക്കാത്ത ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്!!
കൊല്ലം: സഹകരണ സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നടപ്പിലാക്കുന്നതിനായി രൂപീകരിച്ച കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുത്ത സഹകരണ ബാങ്കുകള്‍ക്കുള്ള നിക്ഷേപ ഗ്യാരന്റി പത്രത്തിന്റെ വിതരണം എം. നൗഷാദ് എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സഹകരണ ബാങ്കുകള്‍ക്കാണ് നല്‍കിയത്.
മികവിന്റെ അടയാളമായി കടയ്ക്കല്‍ ബഡ്‌സ് സ്‌കൂള്‍; പരിമിതികളെ കരുത്താക്കി മാറ്റിയ വിദ്യാര്‍ഥികള്‍... ജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്‍പട്ടം!!
സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്തി കൂടുതല്‍ നിക്ഷേപം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്റി സര്‍ട്ടിഫിക്കറ്റ് സഹായകമാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എം. നൗഷാദ് എം.എല്‍.എ പറഞ്ഞു. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ഹരീന്ദ്രന്‍ അധ്യക്ഷനായി.

ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍, പി.എ.സി.എസ്. അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. എം. സി. ബിനുകുമാര്‍, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എ. എസ്. ഷീബാ ബീവി സഹകരണ സംഘം പത്തനംതിട്ട ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജോസ് എബ്രഹാം, കൊല്ലം ജില്ലാ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡി. പ്രസന്നകുമാരി, പത്തനംതിട്ട ജില്ലാ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എസ്. പത്മജ, കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് അംഗം പി. ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുത്ത് കൃത്യമായി പുതുക്കി വരുന്ന സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗ്യാരന്റി ഉറപ്പാക്കിയിട്ടുള്ളത്. സ്ഥാപനങ്ങളുടെ വിവരം നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനായാണ് ഗ്യാരന്റി പത്രം നല്‍കുന്നത്. ആധികാരികത ഉറപ്പാക്കാന്‍ സംഘങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഗ്യാരന്റി പത്രങ്ങളില്‍ ക്യൂ.ആര്‍. കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുത്ത സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് ഗ്യാരന്റി. സുരക്ഷിതത്വം ഉറപ്പാക്കാനായി എല്ലാ സംഘങ്ങളും ബോര്‍ഡില്‍ അംഗത്വമെടുക്കണം. അല്ലാത്തവയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം.












Click it and Unblock the Notifications