Get Updates
Get notified of breaking news, exclusive insights, and must-see stories!

മികവിന്റെ അടയാളമായി കടയ്ക്കല്‍ ബഡ്‌സ് സ്‌കൂള്‍; പരിമിതികളെ കരുത്താക്കി മാറ്റിയ വിദ്യാര്‍ഥികള്‍... ജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്‍പട്ടം!!

കൊല്ലം: മികവിന്റെ മാറ്റുരച്ചപ്പോള്‍ പത്തരമാറ്റില്‍ തിളങ്ങി കടയ്ക്കല്‍ ബഡ്‌സ് സ്‌കൂളിലെ കൂട്ടുകാര്‍. ജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്‍പട്ടം നേടിയാണ് ഇവിടുത്തെ കുട്ടികള്‍ ശ്രദ്ധാകേന്ദ്രമായത്. പരിമിതികളെ കരുത്താക്കി മാറ്റിയ വിദ്യാര്‍ഥികള്‍ ഈ സ്‌കൂളിന്റെ മികവ് അടയാളപ്പെടുത്തുകയാണ്.

വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു;രോഗം കണ്ടെത്തിയത് തിരുനെല്ലിയിലെ 37കാരനിൽ, കാട്ടിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്!!

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ നടത്തിയ ജില്ലാതല കലോല്‍സവമായ സാരംഗില്‍ ഈ സ്‌കൂളിലെ പതിനെട്ട് കുട്ടികളാണ് മത്സരിച്ചത്. ഗ്രൂപ്പ് ഡാന്‍സിന് നിരഞ്ജന ആന്റ് പാര്‍ട്ടി, ചെണ്ടയില്‍ ദിച്ചു ദിലീപ്, പെയ്ന്റിംഗിലും കളറിംഗിംലും അഭിശ്രീ എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം.

students

നാടന്‍പാട്ട്, നാടോടിനൃത്തം, മൃദംഗം, ഫാന്‍സി ഡ്രസ്, പെന്‍സില്‍ ഡ്രോയിംഗ്, സിനിമാഗാനം, ആക്ഷന്‍ സോംഗ് തുടങ്ങിയവയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതല കലോത്സവത്തിലും മുന്നിലെത്താനുളള പരിശീലനത്തിലാണ് വിജയികളായവര്‍. കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിര്‍വഹിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി. ആര്‍. അജു, പ്രോഗ്രാം മാനേജര്‍ വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഴില്‍ തുടങ്ങി നൂറ് കവിഞ്ഞിരിക്കുന്നു കടയ്ക്കല്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ എണ്ണം. സമീപ ജില്ലകളിലുള്ളവരും ഇവിടേക്ക് പ്രവേശനത്തിന് എത്തുന്നു. പുനരധിവാസ കേന്ദ്രം ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെ നയിക്കുന്നത് കടയ്ക്കല്‍ ഗ്രാമപഞ്ചായത്താണ്. സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണവും, വാഹന സൗകര്യവും പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്. സമീപ ജില്ലയായ തിരുവനന്തപുരത്ത് നിന്നുള്ള കുട്ടികളും ഇവിടെയുണ്ട്.

ഈ വര്‍ഷം മുതല്‍ ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ യൂണിറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാകും സ്‌കൂളിന്റെ പ്രവര്‍ത്തനം. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനാണിത്. ഇതേ പ്രായത്തിലുള്ള 14 കുട്ടികളാണ് സ്‌കൂളിലുള്ളത്.മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. പഞ്ചായത്ത് നല്‍കുന്ന ധനസഹായത്തിനൊപ്പം കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് നിര്‍മിക്കുന്ന സോപ്പുകള്‍, ക്ലീനിംഗ് ലോഷനുകള്‍, വാഷിംഗ് പൗഡറുകള്‍ തുടങ്ങിയവ വിറ്റ് ലഭിക്കുന്ന പണവും സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തുന്നു.

ഫിസിയോതെറാപ്പി യൂണിറ്റിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. പുതിയ സ്ഥലം കണ്ടെത്തി കൂടുതല്‍ സൗകര്യമുള്ള കെട്ടിടം നിര്‍മിക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. എസ്. ബിജു പറഞ്ഞു. കുട്ടികളുടെ പ്രായവും മാനസിക വളര്‍ച്ചയും കണക്കിലെടുത്ത് നാല് വിഭാഗങ്ങളിലായാണ് പരിശീലനം നല്‍കുന്നുത്. സംസാരശ്രവണ തെറാപ്പി, ശ്രദ്ധ വര്‍ധിപ്പിക്കാനായി ഒക്യുപേഷണല്‍ തെറാപ്പി, സ്വഭാവ രൂപീകരണത്തിനായി ബിഹേവിയര്‍ തെറാപ്പി, ഫിസിയോ തെറാപ്പി, മാനസികോല്ലാസത്തിനായി കൃഷിഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ അനുജ രാജ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+