തിരക്കേറുന്ന കാപ്പില്‍ ബീച്ച്, സുരക്ഷയുടെ കാര്യത്തില്‍ വട്ടപൂജ്യം, അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
പരവൂര്‍: സഞ്ചാരികളുടെ തിരക്കേറിയതോടെ കാപ്പില്‍ ബീച്ചില്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു. യാതൊരു സുരക്ഷയും ഇവിടെയില്ലാത്തതാണ് പ്രധാന പ്രശ്നം. ഇവിടെ സഞ്ചാരികളുടെ അപകടങ്ങള്‍ വര്‍ധിച്ചിട്ടും ഒരു സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടില്ല. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തിയിലാണ് കാപ്പില്‍ ബീച്ചുള്ളത്.
തീരത്ത് മുങ്ങി മരണങ്ങള് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇതുവരെ അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. സുരക്ഷാ സംവിധാനങ്ങളൊന്നും ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇവിടെ അപകടം പതിയിരിക്കുന്നുണ്ടെന്ന് അറിയാതെയാണ് പല സഞ്ചാരികളും എത്തുന്നത്.

കായലും കരയും സംഗമിക്കുന്ന പൊഴിമുഖ ഭാഗത്ത് രൂപപ്പെടുന്ന വിശാലമായ മണല്‍ത്തിട്ട വഴിയാണ് പലരും കടലില്‍ ഇറങ്ങി അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം ഇവിടെ മരണം നടന്നിരുന്നു. അതും സമാന രീതിയിലായിരുന്നു. മണലില്‍ പതിയിരിക്കുന്ന വലിയ കുഴികളാണ് പലരെയും മരണത്തിലേക്ക് തള്ളിയിടുന്നത്. സന്ദര്‍ശകരില്‍ പലര്‍ക്കും ഇവിടെ കുഴികളുണ്ടെന്ന് അറിയില്ല. ഇതറിയാതെ ഇറങ്ങുന്നവര്‍ മണലില്‍ ആഴ്ന്ന് പോവുകയാണ് ചെയ്യാറുള്ളത്.
ശക്തമായി ആഞ്ഞടിക്കുന്ന തിരയില്‍ അകപ്പെടുകയും ചെയ്യുന്നവരുണ്ട്. രക്ഷിക്കാനുള്ള സാധ്യത വളരെ കുറഞ്ഞതാണ. കാപ്പില്‍ ടൂറിസം മേഖല ഇപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മരണനിരക്ക് വര്ദിക്കാനുള്ള പ്രധാന കാരണവും തിരക്കാണ്. ജനങ്ങള്‍ ഒരുപാട് വരുന്നുണ്ടെങ്കില്‍ ടൂറിസം മേഖലയ്ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അപകടങ്ങള്‍ ധാരാളം നടക്കുന്ന ബീച്ചില്‍ പ്രകാശം നല്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റോ, അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ജീവന് രക്ഷാ ഉപകരണങ്ങളോ ഇല്ല. ഒറ്റപ്പെട്ട ഭാഗമായതിനാല്‍ അപകടം നടന്നാലും പുറംലോകം അറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് എത്തിച്ചേരാന്‍ റോഡുപോലും ഇല്ല.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡിടിപിസി ഒരു ലൈഫ് ഗാര്‍ഡിനെ ഇവിടെ നിയോഗിച്ചു. ഇവിടെ ഒറ്റയ്ക്ക് ഒരാള്‍ക്ക് ജീവന് രക്ഷാപ്രവര്‍ത്തനം സാധ്യമല്ല. കഴിഞ്ഞ ദിവസം ഇവിടെയുള്ള ലൈഫ് ഗാര്‍ഡ് അവധിയില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. പഞ്ചായത്ത് പറയുന്നത് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കാന്‍ പണമില്ലെന്നാണ്.
അപകട മുന്നറിയിപ്പ് ബോര്‍ഡ് ബീച്ചില്‍ ഒരിടത്ത് പോലും സ്ഥാപിച്ചിട്ടില്ല. രാത്രിയിലും ഇവിടെ പോലീസ് നിരീക്ഷണം അടക്കം ഉണ്ടാവാറില്ല. കാപ്പില്‍ ബീച്ചില്‍ പ്രതിവര്‍ഷം ശരാശരി നാല് മുതല്‍ അഞ്ചുപേര്‍ വീതം അപകടത്തില്‍പ്പെട്ട് മരിക്കുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷം ഇതുവരെ അഞ്ച് പേര് മരിച്ചിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications