നിയമസഭാ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിൽ 84 നാമനിര്‍ദേശ പത്രികകൾ സ്വീകരിച്ചു, 11 എണ്ണം തള്ളി
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളില്‍ ലഭിച്ച 95 നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു. 84 എണ്ണം സ്വീകരിച്ചു, 11 പത്രികകള്‍ തള്ളി. ഓരോ മണ്ഡലത്തിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 22 ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകും. പത്രിക തള്ളിയവരുടെ വിവരം ചുവടെ.
കരുനാഗപ്പള്ളി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ച അജയകുമാര്‍, കൊല്ലം - അഡ്വ വി രാജേന്ദ്രബാബു, കുണ്ടറ - മിഥുന്‍ മോനച്ചന്‍, എന്‍.എസ് പ്രസന്നകുമാര്‍, പുനലൂര്‍ - ഉമേഷ് ബാബു, നൗഷാദ്, ജോസ്, കൊട്ടാരക്കര - ജോണ്‍സണ്‍, ഇരവിപുരം - എസ്. പ്രസാദ്, ചാത്തന്നൂര്‍ - അഡ്വ. ദിലീപ് കുമാര്‍, ശ്രീനാഗേഷ് എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനായി നോമിനേഷന്‍ സ്വീകരിക്കുന്നതുള്‍പ്പെടെ കൃത്യതയാര്‍ന്ന ഒരുക്കങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലും തിരഞ്ഞെടുപ്പ് ചട്ടം പാലിക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ ബാനറുകള്‍ തുടങ്ങിയവ നീക്കം ചെയ്തു കഴിഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിലും പരിശോധനാ സംഘത്തിന്റെ ചുമതലയുടെ ഭാഗമായും പ്രവര്‍ത്തനം തുടരുകയാണ്. ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പ്രവര്‍ത്തനവും നടത്തുന്നു. മാതൃകാ ബൂത്തുകള്‍ ഒരുക്കിയിട്ടുമുണ്ട്. പരമാവധി പേരെ വോട്ടു ചെയ്യിക്കുന്നതിനുള്ള സന്ദേശ പ്രചാരണം വ്യത്യസ്ത മാധ്യമങ്ങളിലൂടെ നടത്തി വരുന്നു. സ്വീപിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍.












Click it and Unblock the Notifications