Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് സീറ്റിനായി പോര്, ബിന്ദു കൃഷ്ണയും ശൂരനാടും തമ്മില്‍ മത്സരം, മനസ്സുതുറക്കാതെ നേതൃത്വം!!

കൊല്ലം: നിയമസഭാ സീറ്റിലേക്കുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചതിന് പിന്നാലെ കൊല്ലത്ത് സീറ്റിനായി വന്‍ പോര്. മത്സരിക്കാന്‍ ആഗ്രഹമുള്ളവരെല്ലാം ഒരുപോലെ രംഗത്തിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥിരമായി തോല്‍ക്കുന്ന സീറ്റാണിത്. പക്ഷേ മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ നിരവധിയാണ്. കൊല്ലം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് ഈ സീറ്റിനായി മുന്‍നിരയിലുള്ളത്. കെപിസിസി ശൂരനാട് രാജശേഖരനും കൊല്ലം സീറ്റില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ഇവര്‍ തമ്മിലാണ് സീറ്റിനായുള്ള മത്സരം നടക്കുന്നത്.

1

കൊല്ലത്തെ സീറ്റ് നിര്‍ണയം കോണ്‍ഗ്രസില്‍ കടുപ്പമേറിയതാകുമെന്ന് ഉറപ്പാണ്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വളരെ മോശം പ്രകടനമാണ് കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് നടത്തിയത്. ഇവിടെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ മാറ്റണമെന്ന് വരെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിന്ദു കൃഷ്ണയെ മാറ്റാനുള്ള സാധ്യതയുമുണ്ട്. എഐസിസി നേതൃത്വം ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സീറ്റും കൂടി നഷ്ടപ്പെടുമോ എന്ന ഭയവും അവര്‍ക്കുണ്ട്. ബിന്ദു കൃഷ്ണ നല്ല രീതിയില്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിച്ചില്ലെന്ന് വ്യാപക പരാതിയുണ്ട്.

കൊല്ലം സീറ്റ് ഇത്തവണ വേണമെന്ന ആഗ്രഹം ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് കോണ്‍ഗ്രസിലുള്ളവരുടെ നിര തന്നെയുണ്ടെന്ന് ജില്ലാ നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ സൂരജ് രവിക്കും ഇത്തവണ മത്സരിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്. അതേസമയം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സിറ്റിംഗ് ഡിവിഷന്‍ പിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് കുരുവിള ജോസഫിന്റെ പേര് ശക്തമായി അണികള്‍ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ പേര് സജീവമാണ്. പിസി വിഷ്ണുനാഥും ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറും നേതൃത്വത്തിന്റെ മനസ്സില്‍.

പ്രമുഖര്‍ക്കൊന്നും സീറ്റ് നല്‍കാതെ യുവാക്കള്‍ക്ക് കൊല്ലം സീറ്റ് നല്‍കാനുള്ള സാധ്യതയാണ് ഉള്ളത്. പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ തോറ്റ് കൊണ്ടിരിക്കുന്നത്. ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഇക്കാര്യം കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നു. യുഡിഎഫുകാരന്‍ അവസാനമായി കൊല്ലത്ത് ജയിച്ചത് ബാബു ദിവാകരനാണ്. ഇത് ആര്‍എസ്പിക്കാരനാണ്. കൊല്ലത്തിന് പകരം ആറ്റിങ്ങലോ കയ്പമംഗലമോ വിട്ടുനല്‍കാമെന്നാണ് ആര്‍എസ്പിയുടെ ഓഫര്‍. ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ കൊല്ലം സ്വദേശിയാണ്. അതുകൊണ്ട് ഇവിടെ മത്സരിക്കാന്‍ ദേവരാജന്‍ താല്‍പര്യപ്പെടുന്നുണ്ട്. ഒരു സീറ്റ് യുഡിഎഫ് ഇയാള്‍ ഉറപ്പ് നല്‍കിയതാണ്. അത് കൊല്ലം തന്നെയാവട്ടെയെന്നാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ആഗ്രഹം.

Recommended Video

cmsvideo
    Will Rahul Gandhi become Congress Chief Minister candidate in Kerala?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+