കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...

'ഞാൻ ഇന്നലെ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ പൊലീസ് എന്നെ വിരട്ടി. വീട്ടിലും സ്കൂളിലും ഞാൻ നാണംകെട്ടു. എനിക്ക് ഇനി ജീവിക്കണ്ട''

Google Oneindia Malayalam News
suicide

കൊല്ലം: പോലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. വിഷക്കായ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓച്ചിറ പോലീസിനെതിരെയാണ് ക്ലാപ്പന സ്വദേശിയായ പതിനാറുകാരൻ കത്തെഴുതിയത്.

അടിപിടിക്കേസിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് അറിയിച്ചപ്പോൾ പോലീസ് ഭീഷണിപ്പെടുത്തി എന്നും ആണ് പതിനാറുകാരന്റെ ആരോപണം. വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

ഭക്ഷണം കഴിച്ചിറങ്ങാൻ കുറച്ചധികം സമയമെടുത്തു; ഇങ്ങനൊരു പണികിട്ടുമെന്ന് യുവാവ് കരുതിയില്ലഭക്ഷണം കഴിച്ചിറങ്ങാൻ കുറച്ചധികം സമയമെടുത്തു; ഇങ്ങനൊരു പണികിട്ടുമെന്ന് യുവാവ് കരുതിയില്ല

വിദ്യാർഥി എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ഇത് കണ്ട സുഹ്ത്തുക്കൾ വിദ്യാർഥിയുടെ വീട്ടിൽ എത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

'' ഞാൻ ഇന്നലെ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ പൊലീസ് എന്നെ വിരട്ടി. സ്കൂളിൽ വച്ച് ഉണ്ടായ പ്രശ്നത്തിന് ഞങ്ങൾ കേസ് കൊടുത്തപ്പോൾ പൊലീസ് അവരുടെ കൂടെ നിന്ന് എന്നെയും എന്റെ കൂടെയുള്ള ചേട്ടന്മാരെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലും സ്കൂളിലും ഞാൻ നാണംകെട്ടു. എനിക്ക് ഇനി ജീവിക്കണ്ട''- ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പ് വാട്സാപ്പിൽ സ്റ്റാറ്റസാക്കിയശേഷമാണ് വിഷക്കായ കഴിച്ചത്. വാട്സാപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് സുഹൃത്തുക്കൾ ഉൾപ്പെടെ വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

police

കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾ ചികിത്സയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആരോപണം. എന്നാൽ ഇരുകൂട്ടരേയും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിൻറെ വിശദീകരണം.

അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലീസിനെ ഫോൺ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു.തിരുവനന്തപുരത്താണ് സംഭവം പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്താണ് ആണ് മരിച്ചത്. 28 വയസായിരുന്നു. കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് യുവാവ് പോലീസിനെ അറിയിച്ചത്.

വിഴിഞ്ഞം പോലീസിനെ ഫോണിൽ വിളിച്ചാണ് അമൽ സംഭവംപറഞ്ഞത്. പോലീസ് യുവാവിനെ പരാമവധി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ഓഡിയോയിൽ കേൾക്കാം.

തന്റെ രണ്ടാമത്തെ ഭാര്യ ഗർഭിണിയായപ്പോൾ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പോലീസ് തന്റെ പേരിൽ കള്ളക്കേസ് എടുത്തുവെന്നും താൻ മരിക്കാൻ കാരണം ഇതാണെന്നുമാണ് യുവാവ് പറഞ്ഞത്. തൊടപുഴ സിഐക്കെതിരെയാണ് യുവാവിന്റെ പരാതി.ഈ ഫോൺ കോൾ നിർത്തുന്നതോടെ താൻ ആത്മഹത്യ ചെയ്യുമെന്നും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസിനെ വിളിച്ച ശേഷം ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്ക് താൻ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം സെന്റ് ചെയ്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

English summary
Kollam: 11th class student attempted suicide by writing a letter against the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X