Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്ര വധം: സൂരജ് പാമ്പിനെ പട്ടിണിക്കിട്ടു....പത്തിയില്‍ അടിച്ചു, ഉത്രയെ കടിപ്പിക്കാന്‍ സൂരജ് ചെയ്തത്!

കൊല്ലം: അഞ്ചലില്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ ക്രൂരകൃത്യങ്ങള്‍ വ്യക്തമായ തെളിവോടെ പുറത്തുവന്നിരിക്കുകയാണ്. പാമ്പ് ഉത്രയെ കടിക്കുന്നതിനായി ഇതിനെ ദിവസങ്ങളോളം പട്ടിണിക്കിട്ടിരുന്നു. അതിന് ശേഷമാണ് മൂര്‍ഖന്‍ പാമ്പിനെ തുറന്ന് വിട്ടത്. എന്നാല്‍ ഉത്രയെ ദേഹത്തേക്ക് സൂരജ് പാമ്പിനെ കുടഞ്ഞെങ്കിലും പാമ്പ് കടിക്കാതെ മാറുകയായിരുന്നു. തുടര്‍ന്ന് പാമ്പിനെ പ്രകോപിപ്പിച്ചാണ് സൂരജ് ഉത്രയെ കടിപ്പിച്ചത്. ഇക്കാര്യം സൂരജ് വനംവകുപ്പിനോട് ആവര്‍ത്തിച്ചു. ഉത്രയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി സൂരജ് വിശദീകരിച്ചു.

1

Recommended Video

cmsvideo
    Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam

    ഉത്രയെ കടിക്കാനായി സൂരജ് മൂര്‍ഖന്റെ പത്തിയില്‍ അടിച്ച് വേദനിപ്പിച്ചിരുന്നു. ഉത്രയും താനും കിടന്ന മുറിയില്‍ പ്ലാസ്റ്റിക് ടിന്നില്‍ പാമ്പിനെ കൊണ്ടുവന്നതും പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതിയും സൂരജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. മയക്കികിടത്തിയിരുന്ന ഉത്രയുടെ ദേഹത്ത പാമ്പിനെ ഇട്ടെന്നും, താന്‍ അതിന്റെ പത്തിയില്‍ അടിച്ചാണ് കടിപ്പിച്ചതെന്നും സൂരജ് പറഞ്ഞു. പാമ്പിനെ കൊണ്ടുവന്ന ടിന്‍ പിന്നീട് ഉപേക്ഷിച്ച സ്ഥലവും കാണിച്ച് കൊടുത്തു. മൂര്‍ഖന്‍ ഉത്രയെ കടിക്കാതിരുന്നതിനെ തുടര്‍ന്ന് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് ഉത്രയുടെ കൈകള്‍ ചലിപ്പിച്ചു. കൈ അനങ്ങിയതോടെ പാമ്പ് കൊത്തുകയായിരുന്നു.

    സൂരജിനെ കൊണ്ടുവന്നത് അറിഞ്ഞ് നാട്ടുകാര്‍ ഉത്രയുടെ വീടിന് മുന്നില്‍ കൂടിയിയിരുന്നു. ഇത് വനംവകുപ്പിനെയും പരിഭ്രാന്തിയിലാക്കിയിരുന്നു. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ഹെല്‍മെറ്റ് ധരിപ്പിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തോക്കേന്തിയ വനപാലകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമാണ് സുരക്ഷ ഒരുക്കിയത്. സൂരജിനെ വാഹനത്തില്‍ നിന്ന് ഇറക്കിയ ഉടനെ പ്രദേശവാസികള്‍ കൂവുകയും അസഭ്യ പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വനപാലകര്‍ കവചം തീര്‍ത്താണ് സൂരജിനെ വീടിനകത്തേക്ക് കൊണ്ടുപോയത്. തിരികെ കൊണ്ടുപോകുമ്പോഴാണ് ഹെല്‍മെറ്റ് വെച്ച് സൂരജിന്റെ മുഖം മറച്ചത്.

    ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണന്നെ് ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടമാകുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കി. പോലീസും ഫോറന്‍സിക് വിഭാഗവും ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായി ഉത്ര കിടന്ന മുറിയും പരിസരവും പരിശോധിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+