Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടികളും ബോർഡും സ്ഥാപിക്കാൻ എത്തിയവരുടെ ഫോട്ടോ എടുക്കാൻ ശ്രമം; അ‍ഞ്ചലിൽ സിപിഎം –കോൺഗ്രസ് സംഘർഷം

ഇന്നലെ രാത്രി എട്ടരയോടെ ബിവിയുപി സ്കൂളിനു സമീപത്തായിരുന്നു ഈ സംഭവം.

Cpm1331

അഞ്ചൽ: സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ പ്രചാരണത്തിനു കൊടികളും ബോർഡും സ്ഥാപിക്കാൻ എത്തിയവരുടെ ഫോട്ടോ എടുക്കാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രമിച്ചതിനെ തുടർന്ന് ടൗണിൽ സിപിഎം - കോൺഗ്രസ് സംഘർഷം.

ടൗണിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നലെ രാത്രി എട്ടരയോടെ ബിവിയുപി സ്കൂളിനു സമീപത്തായിരുന്നു ഈ സംഭവം. സിപിഎമ്മിന്റെ കൊടികെട്ടിയത് ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു എന്നും അതിലെ കൗതുകം ഉൾക്കൊണ്ടാണ് ചിത്രം എടുക്കാൻ ശ്രമിച്ചതെന്നും കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബി.സേതുനാഥ് പറയുന്നു.

Beauty care: മുഖക്കുരുവും പാടും ഇനി ഒരു പ്രശ്നമല്ല, ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാം..

എന്നാൽ സംഭവത്തിന്റെ ഫോട്ടോ എടുക്കുന്നത് കണ്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നും പറയുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ടൗണിൽ കോൺഗ്രസ് പ്രകടനം നടത്തും.

എന്നാൽ സിപിഎം പ്രവർത്തകർ അക്രമം കാട്ടിയില്ലെന്നും കോൺഗ്രസുകാർ പ്രശ്നം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുകയാണെന്നും ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+