രോഗം കുറവ്.... എന്നിട്ടും കണ്ടെയ്ന്‍മെന്റ് സോണ്‍, കാരണമറിയാതെ ക്ലാപ്പനയിലെ നാട്ടുകാര്‍!!
കരുനാഗപ്പള്ളി: കൊല്ലത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലാണെങ്കിലും ചിലയിടങ്ങളില്‍ ഇത് കുറവാണ്. എന്നാല്‍ ഇത്തരം രോഗം കുറഞ്ഞൊരു പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിന്റെ അമ്പരപ്പിലാണ് നാട്ടുകാര്‍. സമൂഹ വ്യാപനമോ. ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകളോ ഒന്നും ക്ലാപ്പന പഞ്ചായത്തില്‍ ഇല്ല. കോവിഡ് സ്ഥിരീകരിച്ച രോഗികളില്‍ ആരുടെയും സഞ്ചാര പദവും അറിയാത്തതായിട്ടില്ല. എന്നാല്‍ ഒറ്റരാത്രി കൊണ്ട് ഈ പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണായിരിക്കുകയാണ്.

ഇതുവരെ എന്തുകൊണ്ട് ഇങ്ങനൊരു തീരുമാനം ഉണ്ടായതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഇവിടെയുള്ള ഭരണാധികാരികളുടെ അവസ്ഥയും ഇത് തന്നെ. ഇതുവരെ പ്രവാസികളായ നാല് പേര്‍ക്കാണ് ക്ലാപ്പന പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ വിവിധ ക്വാറന്റൈന്‍ സെന്ററുകളില്‍ വിദേശത്ത് നിന്നെത്തിയ ശേഷം നിരീക്ഷണത്തിലായിരുന്നു. ഇവരൊന്നും ഇതുവരെ ക്ലാപ്പന പഞ്ചായത്തില്‍ പ്രവേശിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് ഇപ്പോഴത്തെ പ്രഖ്യാപനം എന്ന് വ്യക്തമല്ല.
Recommended Video

നേരത്തെ അഴീക്കല്‍ മത്സ്യബന്ധന തുറമുഖം അടച്ചതോടെ സമീപമുള്ള ക്ലാപ്പന ഒന്നാം വാര്‍ഡ് കളക്ടര്‍ കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. കൊല്ലത്ത് ഏറ്റവും കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ക്ലാപ്പന, ഓച്ചിറ പഞ്ചായത്തുകളിലാണ്. പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്. ക്ലാപ്പന പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാല് ക്വാറന്റൈന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 520ഓളം രോഗികള്‍ നിരീക്ഷണത്തിലുണ്ട്.
അതേസമയം മണ്ഡലത്തിലെ നാട്ടുകാരും വ്യാപാരികളും അപ്രതീക്ഷിത കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തില്‍ കുടുങ്ങിയിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപപ്പെട്ട് കളക്ടര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നല്‍കിയിട്ടുണ്ട്. പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഉമയനല്ലൂരില്‍ കോവിഡ് സ്ഥിരീകരിച്ച റേഷന്‍ വ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്ക് പട്ടികയില്‍ മുന്നൂറോളം പേരുണ്ടെന്ന് കണ്ടെത്തി. തൊട്ടടുത്ത് മറ്റൊരു റേഷന്‍ കടയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.












Click it and Unblock the Notifications