മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗതടസ്സം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു
കൊല്ലം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മാർഗ തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും വഴി മാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാരി ശേഷിയും ഇല്ലാത്ത നാല് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തത്. ചടയമംഗലം പോലീസാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തത്.
ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള യാത്രക്കിടെ കൊല്ലം ചടയമംഗലത്ത് വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് തടസ്സം ഉണ്ടായത്. കസ്റ്റഡിയിൽ എടുത്ത ശേഷം ആണ് നാല് വിദ്യാർത്ഥികളും കേൾവി പരിമിതി ഉള്ളവരും സംസാരശേഷി ഇല്ലാത്തവരും ആണ് എന്ന് പോലീസിന് മനസ്സിലായത്.

പിന്നാലെ തിരുവനന്തപുരത്ത് നിന്ന് അധ്യാപകനെ വിളിച്ചുവരുത്തിയ ശേഷം എല്ലാവരയേും വിട്ടയക്കുകയായിരുന്നു. ഇവർക്ക് എതിരെ കേസെടുത്തിട്ടില്ല എന്നും പോലീസ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് വ്യക്തമായി കാണാനോ കേൾക്കാനോ സാധിച്ചില്ല എന്നാണ് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞത്.
ഇതേ യാത്രയിൽ തന്നെ കൊല്ലം പത്തനാപുരം കല്ലുംകടവിൽ വെച്ച് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽ പെട്ടു. അഗ്നിരക്ഷ സേനയുടെ വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. ഒരു അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥന് പരിക്കേറ്റു.












Click it and Unblock the Notifications