കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം... എത്തിയത് 300 പേര്‍, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

പരവൂര്‍: കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവ് ഉള്‍പ്പെടെ കണ്ടാലറിയുന്ന ഇരുന്നൂറിലധികം പേര്‍ക്കെതിരെ പോലീസ് കെസെടുത്തു. ഇന്നലെ രാവിലെയാണ് വിവാഹം നടത്തിയത്. നിരവധി പേരെ വിവാഹത്തിന് ക്ഷണിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ വധുവിന്റെ കുടുംബത്തിന് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.

1

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

വീട്ടുകാര്‍ക്ക് നല്‍കിയ മുന്നറിയിപ്പും ലംഘിച്ച് ഇവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി വിവാഹ സല്‍ക്കാരവും ഇന്നലെ വിവാഹ ചടങ്ങും നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിന് അകത്തം പുറത്തുമായി മൂന്നുറോളം ആളുകള്‍ എത്തിയതായി സിഐ രതീഷ് പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത നിരവധി ആളുകള്‍ മാസ്‌കും ധരിച്ചിട്ടിലായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ കണ്ടത് സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഇരിക്കുന്നതായിരുന്നു.

എല്ലാവരോടും പെട്ടെന്ന് പോകാന്‍ പിന്നീട് പോലീസ് നിര്‍ദേശിച്ചു. 50 പേര്‍ മാത്രം ഓഡിറ്റോറിയത്തില്‍ നിന്നാല്‍ മതിയെന്നും പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം ജില്ലയില്‍ ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നുണ്ട്. ഇന്നലെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ നിന്നെത്തിയ ഒമ്പത് പേര്‍ ഉള്‍പ്പെടെ 15 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഒരാള്‍ ദില്ലിയില്‍ നിന്നും മറ്റൊരാള്‍ മൈസൂരുവില്‍ നിന്നുമാണ് എത്തിയത്.

ആയൂര്‍ ഇട്ടിവ സ്വദേശിനിയിലും മകനും മെയ് 31ന് അബുദാബിയില്‍ നിന്നെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പത്തനാപുരം കല്ലുംകടവ് സ്വദേശി ഈ മാസം 16ന് ദില്ലിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തി ആംബുലന്‍സില്‍ ജില്ലയിലെത്തി പത്തനാപുരത്ത് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. അതേസമയം ജില്ലയില്‍ ഇന്നലെ 14 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു.

English summary
kollam: family breaks covid restrictions and conduct marriage, police taken case against them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X