'സിഗരറ്റ് വലിക്കുന്നത് കണ്ടു'; ആറാം ക്‌ളാസുകാരിയുടെ മുടി ഹൈസ്കുൾ വിദ്യാർത്ഥികൾ മുറിച്ചതായി പരാതി
കൊല്ലം: ആറാം ക്‌ളാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആറുപേർ ചേർന്ന് പെൺകുട്ടിയുടെ മുടി മുറിച്ചത്. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.
ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനാൽ തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഞാൻ അവിടെ പോയപ്പോൾ അവർ സിഗരറ്റ് വലിക്കുന്നതാണ് ഞാൻ കണ്ടത്. അപ്പോൾ ഞാൻ ഓടി, പിറകെ വന്നവർ മുടി മുറിച്ചു. വയറ്റിനൊക്കെ ഇടിച്ചു. ക്ല്‌സ് മുറിയിൽ നിന്ന് കത്രിക എടുത്തുകൊണ്ടുവന്നാണ് മുടി മുറിച്ചത്, എന്നാണ് വിദ്യാർത്ഥിനി പറയുന്നത്.
ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി
മുടി മുറിച്ചത് മാതാവ് കണ്ട് കുട്ടിയോട് കാര്യം തിരക്കിയെങ്കിലും താൻ ആണ് മുറിച്ചതെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. എന്നാൽ പിതാവ് ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിഷയം പുറത്തുവന്നത്. സ്‌കൂളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സ്കൂളിലെ കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചിരുന്നതായി കുട്ടിയുടെ പിതാവ് പറയുന്നുണ്ട്.
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കുന്നുണ്ട്. സ്‌കൂൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു കേസ് കൂടി വന്നത്.
ആക്രമണത്തിന് ഇരയായ കുട്ടിയുടേയും മർദ്ദി കുട്ടികളുടെ മൊഴി എടുക്കുകയും സംഭവത്തിൽ കൃത്യമായ അന്വേഷണം മാനേജ്‌മെന്റ് നടത്തിവരികയുമാണെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത്, എന്നാണ് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications