കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗേയ്റ്റും കതകും അടച്ച് ഭര്‍തൃവീട്ടുകാര്‍; കൊല്ലത്ത് രാത്രി മുഴുവന്‍ പുറത്തുനിന്ന് യുവതിയും കുഞ്ഞും

Google Oneindia Malayalam News

കൊല്ലം: യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീടിന് പുറത്താക്കി. കൊല്ലം കൊട്ടിയത്ത് ആണ് സംഭവം. യുവതിയേയും കുഞ്ഞിനേയും പുറത്താക്കി വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് നില്‍ക്കേണ്ടി വന്നു. സ്‌കൂളില്‍ പോയ യുണീഫോം പോലും മാറാതെ വീട്ടുപടിക്കല്‍ നില്‍ക്കുകയാണ് അഞ്ചുവയസ്സുകാരനും യുവതിയും.

തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യയേയും മകനേയുമാണ് വീട്ടില്‍ നിന്ന് പുറത്തിറക്കിയത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാന്‍ വേണ്ടി അതുല്യ പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്. ആദ്യം ഗേറ്റിന് വെളിയിലാണ് നിര്‍ത്തിയതെങ്കിലും പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ഗേറ്റിന്റെ അകത്തുകയറ്റി..പക്ഷേ ഭര്‍ത്താവിന്റെ വാതില്‍ തുറന്നില്ല.

1

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുക ആണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്ന് പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറയുന്നു. അതേസമയം മുമ്പ് ഭര്‍തൃ മാതാവിനെ അതുല്യ പുറത്താക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉണ്ട് എന്നാല്‍ ഇത് അതുല്യ നിഷേധിച്ചു. താമസിക്കാനുള്ള പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ എനിക്കുണ്ട്..ഞാന്‍ ഭര്‍ത്ത് മാതാവിനെ പുറത്താക്കാന്‍ ശ്രമിച്ചിട്ടില്ല.എന്നേയും കുഞ്ഞിനേയും ആണ് അടിക്കുകയും പുറത്താക്കുകയും ചെയ്തത് അതുല്യ പറയുന്നു.

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

2

ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ ബസില്‍ നിന്ന് മകനെ വിളിക്കാന്‍ പോയതായിരുന്നു അതുല്യ.'അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളു. ഞാന്‍ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കു വന്നു. ഗെയിറ്റിനടുത്ത് എത്തിപ്പോള് രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരം അറിയിച്ചു.

3

കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നില്‍ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു', അതുല്യ പറഞ്ഞു.

Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാം...

4

പോലീസ് കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല എന്നാണ് ആരോപണം. ഭര്‍തൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നാണ് പോലീസ് പറയുന്നത്യ. വിഷയം രമ്യമായി പറഞ്ഞുതീര്‍ക്കാനുള്ള ശ്രമത്തിലാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് എത്തിയിട്ടും ഭര്‍തൃ മാതാവ് വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്‌Viral Video: ഒരൊറ്റ ഊതിന് പുഴുങ്ങിയ മുട്ട തൊലിയില്‍ നിന്ന് പുറത്തേക്ക്; വൈറലായി യുവാവ്‌

English summary
Kollam: Husband's mother stopped young woman and her child from entering in to the home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X