Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃത്തിക്കെട്ട ശുചിമുറി, കഴിക്കാനുള്ള പാത്രത്തിന്റെ അകം കണ്ടാല്‍... ക്വാറന്റൈന്‍ ദുരിതം പറഞ്ഞ് യുവതി!

കൊല്ലം: പാരിപ്പള്ളി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ ആശുപത്രി ദുരിതങ്ങള്‍ വിവരിക്കുന്ന ഓഡിയോ സന്ദേശം വിവാദമാകുന്നു. ഇവിടെ യാതൊരു സൗകര്യമോ വൃത്തിയോ ഇല്ലെന്ന് യുവതിയുടെ സന്ദേശത്തില്‍ പറയുന്നു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡിലേക്ക് കൊണ്ടുവന്നത്. ഇവിടെയുള്ള ദുരിതങ്ങളാണ് യുവതി പങ്കുവെച്ചത്.

1

ഇത്രയും വൃത്തിക്കെട്ട ശുചിമുറി ആദ്യമായിട്ടാണ് കാണുന്നത്. വെള്ളം കണ്ടിട്ട് എത്ര കാലമായെന്ന് പറയാനാകില്ല. പരിശോധനയ്ക്ക് മൂത്രം എടുത്ത് കൊടുക്കേണ്ടതിനാല്‍ കയറി എന്നേയുള്ളൂ. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ ഷീറ്റില്ല. തലയണ ഇല്ല. മൊത്തം അഴുക്കായി കിടക്കുകയാണ്. രാവിലെ ഫുഡ് കഴിക്കാത്തതിനാല്‍ ശരീരം വിറയ്ക്കുകയാണ്. ഇത്തിരി ചൂടുവെള്ളം തരണമെന്ന് സിസ്റ്ററിനോട് പറഞ്ഞു. പിന്നെ ആരെയും ആ ഭാഗത്തേക്ക് കണ്ടില്ല.

വീട്ടില്‍ വിളിച്ച് പറഞ്ഞു. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പിഎച്ച്‌സിയിലെ ഡോക്ടറുമായി വീട്ടുകാര്‍ ബന്ധപ്പെട്ടു. ആ ഡോക്ടര്‍ വിളിച്ച് പറഞ്ഞതിന് ശേഷം ചൂടുവെള്ളം തന്നു. സംസാരിക്കാന്‍ വയ്യ. എന്നിട്ടും പറയാതിരിക്കാന്‍ വയ്യാത്തത് കൊണ്ട് പറഞ്ഞ് പോവുകയാണ്. കൂടെ റൂമില്‍ ഒരു ചേച്ചിയുണ്ട്. രാത്രിയില്‍ അവര്‍ വലിയ വായില്‍ കരയുന്നു. തണുത്തിട്ട് വയ്യ, ഒരു ബെഡ്ഷീറ്റ് കൊണ്ടുതരാന്‍ പറഞ്ഞായിരുന്നു കരച്ചില്‍. ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് അവര്‍ പറഞ്ഞു. തലയ്ക്കകത്ത് എന്തൊക്കെയോ വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഇന്‍ജക്ഷന്‍ ചെയ്തു.

എട്ട് മണിയാവുമ്പോള്‍ ഫുഡ് വരുമെന്ന് സിസ്റ്റര്‍ പറഞ്ഞു. ഇവിടെ ഒരു പാത്രവും ഗ്ലാസും കിടന്നു. ഒരു സ്റ്റാഫ് ആണെന്ന് തോന്നുന്നു. അവിടെ നിന്ന് തന്നെ കഴുകിയിട്ട് അതില്‍ ഇഡ്ഡലി വെച്ചു. സിസ്റ്ററോട് ചോദിച്ചു, പോസിറ്റീവാണെങ്കിലും നെഗറ്റീവാണെങ്കിലും ഇവിടെ തന്നെയാണോ കിടത്തുന്നതെന്ന്. പോസിറ്റീവാണെങ്കില്‍ മാറ്റും. ഒബ്‌സര്‍വേഷന്‍ ആയതുകൊണ്ടാണ് ഇങ്ങനെ ഇട്ടേക്കുന്നതെന്ന്. ബെഡ് ഷീറ്റ് പോലും ഇല്ലാത്തതെന്താണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സിസ്റ്റര്‍ പറയുകയാ, ഇത് ഗവണ്‍മെന്റ് സെക്ടര്‍ അല്ലേ, പ്രൈവറ്റ് ഹോസ്പിറ്റലിന്റെ സൗകര്യം ഇവിടെ കാണില്ലെന്ന്. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്. കഴിക്കാന്‍ ഇഡ്ഡലി കൊണ്ടു വെച്ചിരിക്കുന്നു. ആ പാത്രത്തിന്റെ അക കണ്ടാല്‍, അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+