അതിഥികളെ വരവേൽക്കാൻ ജഡായു പാറ ഒരുങ്ങി; പ്രവേശനം വെള്ളിയാഴ്ച മുതൽ, തിയേറ്ററും കഫറ്റേരിയയും...
കൊല്ലം: അതിഥികളെ വരവേൽക്കാൻ ജഡായു പാറ ഒരുങ്ങി. വെള്ളിയാഴ്ച മുതൽ പൊതു ജനങ്ങൾക്ക് പ്രവേശിക്കാം. ഓൺലൈൻ ടിക്കറ്റ് സംവിധാനവും ആരംഭിച്ചു. ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍എഫ്‌ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങള്‍ കടക്കുന്നതിനും കേബിള്‍ കാറില്‍ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകും അനുമതി ലഭിക്കുക. ജഡായു എര്‍ത്ത്സ് സെന്ററിലേക്കുള്ള സന്ദര്‍ശത്തിന് 400 രൂപ ടിക്കറ്റ് നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വാതന്ത്യ ദിനത്തില്‍ വാണിമേല്‍ സ്‌കൂളില്‍ എസ് ഡിപിഐ നേതാവ് ദേശീയ പതാക ഉയര്‍ത്തിയത് വിവാദമാവുന്നു
ജഡായു എര്‍ത്ത്‌സ് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം 17നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുക. ഓണ്‍ ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജഡായു എര്‍ത്ത്‌സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. . ജഡായു എര്‍ത്ത്‌സ് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം 17നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുക. ഓണ്‍ ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജഡായു എര്‍ത്ത്‌സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.

ജഡായുവിന്റെ രാവണന്‍ വെട്ടിവീഴ്ത്തിയതെന്ന് കരുതപ്പെടുന്ന ചടയമംഗലത്തെ ജഡായു പാറ ജഡായു എര്‍ത്ത്‌സ് സെന്റര്‍ ആക്കി പുതുക്കിയെടുത്തിരിക്കുന്നത് രാജീവ് അഞ്ചലാണ്. പാറയുടെ മുകളില്‍ ഇരുനൂറ്റന്‍പത് അടി ഉയരത്തില്‍ ജഡായു ശില്‍പ്പവും രാജീവ് ഒരുക്കിയിട്ടുണ്ട്. പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കാണാം എന്നതും ഏറ്റവും വലിയ സവിശേഷതയാണ്.
ജഡായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6 ഡി തിയേറ്ററും ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. രാമായണത്തിലെ ത്രേതായുഗം 6 ഡി തിയേറ്ററില്‍ വിര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തിലാണ് സജ്ജമാക്കുക. പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹാസങ്കേതത്തില്‍ ആയുര്‍വേദ സിദ്ധ ചികിത്സയും ആരംഭിക്കാന്‍ തീരുമാനമായി. ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജഡായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയേറ്ററെന്നും തോന്നുംവിധമാണ് ഇതിന്റെ സൃഷ്ടി.












Click it and Unblock the Notifications