ഓണത്തിന് ഡിടിപിസി ഒരുക്കുന്ന ഫ്ലവര്‍ഷോ ആശ്രാമത്ത്: കൊല്ലത്ത് വിപുലമായ പരിപാടികള്‍!!
കൊല്ലം: ഇക്കൊല്ലം കാഴ്ചയുടെ ഓണക്കാലമാണ് കൊല്ലം നിവാസികള്‍ക്കായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കുന്നത്. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ ഫഌര്‍ഷോ സംഘടിപ്പിച്ച് വേറിട്ട ആഘോഷത്തിനാണ് വേദിയൊരുക്കുന്നത്. പുരാതന ചെടികള്‍ മുതല്‍ പുതിയ ഇനം ഓര്‍ഗിഡുകള്‍ വരെ നീളുന്ന വൈവിദ്ധ്യമാണ് ഇവിടെ ഉണ്ടാവുക. അപൂര്‍വയിനം ചെടികള്‍ക്ക് പുറമെ ഔഷധത്തോട്ടവും സസ്യോദ്യാനവും ഒരുക്കുന്നുണ്ട്. കാര്‍ഷിക, ഭക്ഷ്യ മേളകളും കലാപരിപാടികളും മേളയുടെ ഭാഗമാകും.

പ്രദര്‍ശനത്തിന്റെ സ്വാഗതസംഘം ഓഫീസ് അസിസ്റ്റന്റ് കളക്ടര്‍ എസ്. ഇലക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിര്‍വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡി.റ്റി.പി.സി. സെക്രട്ടറി സി. സന്തോഷ്, എക്‌സിക്യൂട്ടിവ് അംഗം ജി. മുരളീധരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. എം. ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications