കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: മഴക്കാലത്ത് പടരുന്ന ജലജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, ഷിഗെല്ല, കോളറ തുടങ്ങിയ രോഗങ്ങള്‍ മലിനജലത്തിലൂടെയും മൂടിവയ്ക്കാതെയുള്ള ആഹാരത്തിലൂടെയുമാണ് പകരുന്നത്. വയറിളക്കം പാനീയ ചികിത്സയിലൂടെ നിയന്ത്രിക്കാനാകും. മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണകാരണമായേക്കാം.

ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവ നല്‍കാം. വേഗത്തില്‍ ദഹിക്കുന്ന ആഹാരം മാത്രമാണ് ചികിത്സാവേളയില്‍ നല്‍കേണ്ടത്. ഷിഗെല്ല വയറിളക്കം ബാധിച്ച് സംസ്ഥാനത്ത്‌ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി, വയറുവേദന, മലത്തിലൂടെ രക്തം, പഴുപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Rain

ഇവ കണ്ടെത്തിയാല്‍ വിദഗ്ധ ചികിത്സ തേടണം. തിളപ്പിച്ചാറ്റിയവെള്ളം മാത്രം ഉപയോഗിക്കുക, കിണറുകളും പമ്പിംഗ് സ്റ്റേഷനുകളും ക്ലോറിനേറ്റ് ചെയ്യുക, തുറസായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക, ആഹാരത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കുടിവെള്ളവും ആഹാരവും മൂടിവച്ച പാത്രങ്ങളിലാക്കുക, പഴകിയ ഭക്ഷണം, തൈര്, ഐസ്‌ക്രീം, സിപ് അപ്, തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണ് രോഗ പ്രതിരോധ മാര്‍ഗങ്ങള്‍. ഇതോടൊപ്പം വ്യക്തിശുചിത്വവും പരിസര ശുചിത്വവും കൂടി ഉറപ്പാക്കണമെന്ന് ഡി.എം.ഒ. നിര്‍ദ്ദേശിച്ചു.

English summary
Kollam Local News about district medical officer's warning for viral fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X