സന്തോഷ് ആ ദുരിതം പറഞ്ഞു. ഉമ്മന്‍ചാണ്ടി എത്തിച്ച് നല്‍കിയത് ലാപ്പ്ടോപ്പ്, ഇനി മക്കള്‍ക്ക് പഠിക്കാം!!
പത്തനാപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ പലര്‍ക്കും പഠനം എളുപ്പമായെങ്കിലും സാധാരണക്കാര്‍ക്ക് ഇന്നും അത് സുഖകരമല്ലാത്ത കാര്യമാണ്. പട്ടാഴി പന്തപ്ലാവ് കോടിയാട്ടുപടി ശ്യാം നിവാസില്‍ സന്തോഷിനും ഇതേ അവസ്ഥയായിരുന്നു. എന്നാല്‍ ദൈവത്തെ പോലെ സന്തോഷിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹായവുമായി എത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് പഠിക്കാന്‍ ലാപ്പ്ടോപ്പ് വാങ്ങാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞ് സന്തോഷ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു.

സന്തോഷ് തന്റെ ആവശ്യം നടക്കുമെന്ന് പോലും അറിയാതെയാണ് ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ അറിയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലാപ്പ്ടോപ്പുമായി വീട്ടിലെത്തിയപ്പോള്‍ സന്തോഷിന് അമ്പരപ്പായിരുന്നു. നിര്‍ധനനും അന്ധനുമായ സന്തോഷിന് സത്യം പറഞ്ഞാല്‍ സന്തോഷം അടക്കാനായില്ല. അദ്ദേഹത്തിന്റെ മുഖത്ത് അത് വ്യക്തമായിരുന്നു.
സന്തോഷിന്റെ മക്കളായ സാമിനും എബിക്കും ഇനി ലാപ്പ്ടോപ്പിലൂടെ ഓണ്‍ലൈന്‍ പഠനം നടത്താന്‍ സാധിക്കും. ലാപ്പ്ടോപ്പ് വാങ്ങണമെന്ന മക്കളുടെ ആവശ്യത്തിന് മുന്നില്‍ മാര്‍ഗമില്ലാതെ വലഞ്ഞതോടെയാണ് സന്തോഷ് ഉമ്മന്‍ ചാണ്ടിയെ വിളിച്ചത്. വീട്ടിലെ സാഹചര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കിയ അദ്ദേഹം ലാപ്പ്ടോപ്പ് ഉടന്‍ വീട്ടിലെത്തുമെന്ന് അറിയിച്ചാണ് സംസാരം അവസാനിപ്പിച്ചത്.
Recommended Video
മുന്‍ എംഎല്‍എ എഴുകോണ്‍ നാരായണ്‍, കെപിസിസി നിര്‍വാഹക സമിതി അംഗം സിആര്‍ നജീബ് എന്നിവരെ പുതിയ ലാപ്പ്ടോപ്പ് ഏല്‍പ്പിക്കുകയായിരുന്നു. നേതാക്കള്‍ വീട്ടിലെത്തി ഈ ലാപ്പ്ടോപ്പ് സന്തോഷിന് കൈമാറി. ആഗ്രഹം സഫലമാക്കിയ ഉമ്മന്‍ചാണ്ടിയെ കുടുംബം ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലെ നിരവധി പേരും സന്തോഷിന്റെ വീട്ടില്‍ എത്തിയിരുന്നു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications