അതിജീവിതയുടെ വീട്ടൽ അതിക്രമിച്ചുകയറി പോക്സോ കേസ് പ്രതിയുടെ ആക്രമണം; പിതാവിന് ഗുരുതരമായ പരിക്ക്
ശാസ്താംകോട്ട: പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ വീട്ടില്‍ക്കയറി മാതാപിതാക്കളെ ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തില്‍ ഇവര്‍ക്ക് പരുക്കേറ്റു. പിതാവിന്റെ തലയ്ക്കു വെട്ടേറ്റു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് ആക്രമണം നടന്നത്. അതിജീവിത വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് വാഴപ്പള്ളി വടക്കേതില്‍ ദിലീപിനായി (26) തിരച്ചില്‍ തുടരുന്നു.

15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ റിമാന്‍ഡില്‍ ആണ്. പിന്നീടാണ് ഈ കേസില്‍ ജാമ്യം ലഭിച്ചത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ശിശുസംരക്ഷണ വകുപ്പ് ഏറ്റെടുത്തിരുന്നു.
എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..
കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ആക്രമണം. പെണ്‍കുട്ടി കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമം എന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയെന്ന് ശൂരനാട് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications