Get Updates
Get notified of breaking news, exclusive insights, and must-see stories!

ചവിട്ടുപടിയില്‍ ചെളിപുരണ്ടത് കഴുകിക്കളഞ്ഞില്ല; കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് കൊന്നു

ഓയൂര്‍: പൂയപ്പള്ളിയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂയപ്പള്ളി മേലൂട്ട് വീട്ടില്‍ ബിജുവിനെയാണ് (56) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി ഒട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് ഇയാള്‍.

ബിജുവിന്റെ ഭാര്യ അന്നമ്മയാണ് (52) പൊള്ളലേറ്റ് മരിച്ചത്. കഴിഞ്ഞ 10ാം തിയതി വൈകിട്ട് ആറുമണിയോടെയാണ് അന്നമ്മയെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18ന് രാവിലെയാണ് അന്നമ്മ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അന്നമ്മയുടെ സഹോദരങ്ങള്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്കും, കൊട്ടാരക്ക ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ബിജു പിടിയിലാവുന്നത്.

murder

പൊള്ളലേറ്റത് കൈയബദ്ധത്തിലായിരുന്നു എന്നാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ അന്നമ്മ മൊഴി നല്‍കിയത് . എന്നാല്‍ ആശുപത്രിയില്‍ പരിചരിക്കാനെത്തിയ സഹോദരിമാരോട് ബിജു പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് അന്ന പറഞ്ഞിരുന്നു.

ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്‍

സംഭവ ദിവസം അന്നമ്മയും ബിജുവും ഇവരുടെ മൂന്ന് വയസുള്ള ചെറുമകനും ബിജുവിന്റെ ഓട്ടോയില്‍ കൊല്ലം ക്ഷേമനിധി ഓഫീസില്‍ പോയിരുന്നു. മടങ്ങി വന്ന ശേഷം വൈകിട്ട് അഞ്ചരയോടെ മഴ ചാറി. തുടര്‍ന്ന് വീടിന്റെ ടെറസില്‍ കിടന്ന തുണി എടുത്തുകൊണ്ടു വന്ന അന്നമ്മയുടെ കാലില്‍ നിന്ന് ചവിട്ടുപടിയില്‍ ചെളി പറ്റി. ഇതുമായി ബന്ധപ്പെട്ട് ബഹളമുണ്ടായി. എനിക്ക് നല്ല ക്ഷീണമുണ്ട്.. കുറച്ച് നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു. എന്നാല്‍ ഉടന്‍ ചെളി കഴുകിക്കളയണമെന്ന് പറഞ്ഞ് ബിജു ചെറുമകനെയും കൂട്ടി ഓട്ടോറിക്ഷയില്‍ പുറത്ത് പോയി. തിരികെപെട്രോളുമായി എത്തിയ ബിജു കിടപ്പ് മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന അന്നമ്മയുടെ മെത്തയ്ക്ക് ചുറ്റും പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ബിജു പറഞ്ഞു.

പെട്രോൾ പമ്പ് ജീവനക്കാരും സംഭവ ദിവസം ബിജു കുപ്പിയില്‍പെട്രോള്‍ വാങ്ങി പോയതായി പൊലീസില്‍ മൊഴി നല്‍കി. ബിജുവിന്റെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് സംഭവം തെളിയിക്കാന്‍ ഇടയാക്കിയത്.കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷിന്റെ മേല്‍നോട്ടത്തില്‍പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതത്വത്തില്‍ എസ്.ഐ സജി ജോണ്‍, എ.എസ്.ഐ രാജേഷ്, എസ്സി പിഒ അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+