ബസുകള്‍ നിരത്തില്‍ ഇറങ്ങില്ല... കൊല്ലത്ത് കളക്ടര്‍ പറഞ്ഞിട്ടും കുലുക്കമില്ല, ഒരൊറ്റ കാരണം മാത്രം!!
കൊല്ലം: അറ്റകുറ്റ പണികള്‍ക്കായി നിരത്തിലിറക്കാമെന്ന് പറഞ്ഞിട്ട് പോലും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ബസ്സ് ഉടമകള്‍. ഇത് കൊല്ലത്ത് മാത്രം നടക്കുന്ന കാര്യമാണ്. കളക്ടര്‍ ഇവരോട് നിര്‍ദേശിച്ചിട്ടും ഒരു കാര്യവുമില്ല. പറയുന്ന കാര്യമാണ് ഏറ്റവും രസകരം. ബസ്സുകള്‍ ജി ഫോമില്‍ കിടക്കുന്നതിനാല്‍ അറ്റകുറ്റപ്പണി ഇപ്പോള്‍ നടത്തുന്നില്ലെന്നാണ് ഇവരുടെ നിലപാട്. ജി ഫോമില്‍ കിടക്കുന്ന വാഹനങ്ങള്‍ അനക്കിയാല്‍ ജി ഫോം റദ്ദാകുമെന്ന് ഇവര്‍ പറയുന്നു. പോരാത്തത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല.

ഇത്തരം കാരണങ്ങള്‍ മുന്നിലുള്ളത് കൊണ്ടാണ് അറ്റകുറ്റപണികള്‍ നടത്താത്തതെന്ന് ഉടമകള്‍ പറയുന്നു. ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയാല്‍ ഇന്‍ഷുറന്‍സ്, ടാക്സ്, ക്ഷേമനിധി ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നും ബസ് ഉടമകള്‍ പറയുന്നു. ആര്‍ടിഒയെ വിവരമറിയിച്ച ശേഷമാണ് വാഹനങ്ങള്‍ ജി ഫോമിലാക്കിയത്. 60 ദിവസമോ അതിലധികമോ ദിവസം അനക്കാതെ കിടന്നാല്‍ മാത്രമേ ബസ്സുകള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതാണ് ഇവര്‍ പറയുന്ന ന്യായം.
അതേസമയം വാഹനം ഇപ്പോള്‍ കിടക്കുന്ന സ്ഥലത്ത് നിന്ന് അനക്കിയാല്‍ ജി ഫോം റദാക്കപ്പെടുമെന്ന് ഉടമകള്‍ പറയുന്നു. ഈ മാസം ഏതെങ്കിലും ദിവസം നിരത്തിലിറങ്ങിയാല്‍ ഈ മാസത്തെ ടാക്സ്, ക്ഷേമനിധി പണം എന്നിവയും അടയ്ക്കേണ്ടതയായും വരും. നഷ്ടത്തിലോടുന്ന വ്യവസായത്തെ ഇത്തരം കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് ബസ് നിരത്തിലിറക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും പറയുന്നു.
ബസ്സുടമകള്‍ പറയുന്നത് അനക്കിയാല്‍ 30000 രൂപയുടെ ആനുകൂല്യം നഷ്ടമാകുമെന്നാണ്. ജില്ലയില്‍ 95 ശതമാനം വാഹനങ്ങളും നിലവില്‍ ജി ഫോമിലാണുള്ളത്. നിലവിലെ സാഹചര്യമനുസരിച്ച് 50 ശതമാനം ജീവനക്കാരുമായി മാത്രമേ യാത്ര ചെയ്യാനാകൂ. പൊതുജനം ബസ് ഗതാഗതത്തെ ആശ്രയിക്കുമോ എന്ന ആശങ്കയും ഉടമകള്‍ക്കുണ്ട്. വാഹനം നിരത്തിലിറക്കിയാലും ഇന്‍ഷുറന്‍സ്, ടാക്സ്, ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കിയാല് മാത്രമേ ഈ മാസം വാഹനം ഓടിച്ച് തുടങ്ങൂ. ഇല്ലെങ്കില്‍ മേയ് 31 വരെ സ്വകാര്യ ബസ്സുകള്‍ ഓടിക്കില്ലെന്നാണ് അസോസിയേഷന് തീരുമാനം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications