കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ലാപ്പന പഞ്ചായത്ത് സുരക്ഷാ ഗ്രാമം പദ്ധതി: എല്ലാ രേഖകളും വിജിലൻസ് ശേഖരിച്ചു

Google Oneindia Malayalam News

ഓച്ചിറ∙ ക്ലാപ്പന പഞ്ചായത്ത് സുരക്ഷാ ഗ്രാമം പദ്ധതിക്കായി സിസിടിവി സ്ഥാപിക്കൽ പദ്ധതിയിൽ വിജിലൻസ് പരിശോധന പൂർത്തിയാക്കി. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഉള്ളവരെ പ്രതിയാക്കുന്നതിൽ വിജിലൻസ് സംഘം നിയമോപദേശം തേടി.

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പഞ്ചായത്ത് സെക്രട്ടറിയിൽ ‍നിന്നു വിജിലൻസ് ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ ശേഖരിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ‍ വില്ലേജ് സെക്രട്ടറി അസറാണ് വിജിലൻസിന് പരാതി നൽകിയത്. 2018 -2020 -ൽ യുഡിഎഫ് ഭരണ സമിതി ആയിരുന്നു ഒരു കോടി രൂപയുടെ സുരക്ഷാ പദ്ധതി നടത്തിയത്.

എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കുമോ? സൂചനയുമായി മന്ത്രി ബിന്ദുഎല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കുമോ? സൂചനയുമായി മന്ത്രി ബിന്ദു

പദ്ധതി നടത്തിപ്പിന്റെ കരാർ സർക്കാർ സ്ഥാപനമായ കെൽട്രോണിനാണ് പഞ്ചായത്ത് നൽകിയത്. പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ ആധുനിക സിസിടിവി ക്യാമറകൾ സ്ഥാപിച്ചു ഇതിനെ പ്രത്യേക കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിൽ 74 ലക്ഷം രൂപയ്ക്കാണ് കെൽട്രോണിനു കരാർ നൽകിയത്. കരാർ പ്രകാരം എല്ലാ സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിച്ചു പ്രവർത്തനം ഭാഗികമായി ആരംഭിക്കുകയും ചെയ്തു. കെൽട്രോണിനു പഞ്ചായത്ത് അഡ്വാൻസായി 40 ലക്ഷം രൂപ നൽകിയിരുന്നു.

രാജ്യത്തെ 10 അതിസമ്പന്നരുടെ സമ്പത്ത് മതി 25 വർഷത്തേക്ക് രാജ്യത്തെ കുട്ടികൾക്ക് പഠിക്കാൻ; റിപ്പോർട്ട്
എന്നാൽ പദ്ധതിയിലെ അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തു എത്തി. പദ്ധതി പൂർത്തീകരിച്ചു ഉദ്ഘാടനം നടത്താൻ സാധിച്ചില്ല. വിജിലൻസ് സംഘം രണ്ടു ഘട്ടം അന്വേഷണം നടത്തിയിരുന്നു. സ്ഥാപിച്ച ക്യാമറ, ഇരുമ്പ് പൈപ്പ്, കേബിൾ എന്നിവയുടെ ഗുണനിലവാരത്തെ കുറിച്ചുള്ള പരാതികൾ വിപുലമായ അന്വേഷണംകഴിഞ്ഞ രണ്ടു വർഷമായി അന്വേഷണം നടത്തി.

കരാർ കമ്പനി സർക്കാർ സ്ഥാപനം ആയതിനാൽ സംഭവത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനാണ് പദ്ധതിയുടെ എല്ലാ രേഖകളും ശേഖരിച്ച ശേഷം അന്വേഷണ സംഘം നിയമ ഉപദേശം തേടിയത്.

Video: വിമാനം പറത്തും മുമ്പ് അച്ഛന്റെ കാലില്‍ തൊട്ട്, കെട്ടിപ്പിടിച്ച് പൈലറ്റായ മകള്‍; വൈറല്‍ വീഡിയോVideo: വിമാനം പറത്തും മുമ്പ് അച്ഛന്റെ കാലില്‍ തൊട്ട്, കെട്ടിപ്പിടിച്ച് പൈലറ്റായ മകള്‍; വൈറല്‍ വീഡിയോ

ക്ലാപ്പന പഞ്ചായത്ത് 20 വർഷം തുടർച്ചയായി ഭരിച്ചിരുന്ന യുഡിഎഫിൽനിന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് പാർട്ടിക്ക് ലഭിച്ചിത്

English summary
kollam safety village project: Vigilance Inquiry Completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X