രാജ്യത്തെ 10 അതിസമ്പന്നരുടെ സമ്പത്ത് മതി 25 വർഷത്തേക്ക് രാജ്യത്തെ കുട്ടികൾക്ക് പഠിക്കാൻ; റിപ്പോർട്ട്
കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. ഓക്സ്ഫാം റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 2020ല്‍ 102-ആയിരുന്നു രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം. എന്നാൽ 2022-ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം 166 ആയി ഉയര്‍ന്നു.
ഇന്ത്യന്‍ ശതകോടീശ്വരുടെ മുഴുവന്‍ സ്വത്തിന് ഒരു തവണ രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ പോഷകാഹാര കുറവ് നികത്താന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്ക് വേണ്ട പണം ലഭിക്കും എന്നാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ സമ്പത്ത് 660 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണെന്നും ഇത് 18 മാസത്തിലേറെ മുഴുവന്‍ കേന്ദ്ര ബജറ്റിനും ധനസഹായം നല്കാന് കഴിയുന്ന തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 'സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്' എന്ന പേരില്‍ ഓക്സ്ഫാം ഇന്റര്‍നാഷണൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിലാണ് ഓക്സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

രാജ്യത്തെ സമ്പന്നരില്‍ നിന്ന് 2017-2021 വരെയുള്ള നേട്ടങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ചുമത്തിയാല്‍ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാൻ പറ്റുമെന്ന് ആണ് ഗൗതം അദാനിയുടെ സ്ഥാപനത്തിന്റെ വരുമാന നിരക്കില്‍ നിന്നുള്ള ഒരു കേസ് സ്റ്റഡി ചൂണ്ടിക്കാട്ടി റിപ്പോർട്ട് പറയുന്നത്. ഈ തുക കൊണ്ട് അഞ്ച് ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തേക്ക് തൊഴില്‍ നല്കാന് കഴിയും എന്നും പറയുന്നു.

രാജ്യത്തെ 10 അതിസമ്പന്നരുടെ സമ്പത്ത്, 25 വര്‍ഷത്തേക്ക് രാജ്യത്തെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും മതിയാവുനന്താണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഓക്സ്ഫാം പറഞ്ഞു. മള്‍ട്ടി മില്യണയര്‍മാര്‍ക്കും ശതകോടീശ്വരന്മാര്ക്കും ബാധകമായ വാര്‍ഷിക നികുതിയിലൂടെ സര്‍ക്കാരിന്റെ ആരോഗ്യ ബജറ്റ് 271 ശതമാനം വര്‍ധിപ്പിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്

2022-23 വര്‍ഷത്തേക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആയുഷ് മന്ത്രാലയവും വകയിരുത്തിയ ഫണ്ടിന്റെ 1.5 മടങ്ങ് അധികമാണ് രാജ്യത്തെ 10 അതിസമ്പന്നരായ ശതകോടീശ്വരന്മാര്ക്ക് ഒറ്റത്തവണ അഞ്ച് ശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുക എന്നും പറയുന്നു. ഒരു പുരുഷ തൊഴിലാളിയ്ക്ക് ഒരു രൂപ ലഭിക്കുമ്പോൾ 63 പൈസ മാത്രമാണ് സ്ത്രീ തൊഴിലാളികൾക്ക് ലഭിക്കുന്നതെന്നും ലിംഗ അസമത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്.

2022-23 വര്‍ഷത്തേക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആയുഷ് മന്ത്രാലയവും വകയിരുത്തിയ ഫണ്ടിന്റെ 1.5 മടങ്ങ് അധികമാണ് രാജ്യത്തെ 10 അതിസമ്പന്നരായ ശതകോടീശ്വരന്മാര്ക്ക് ഒറ്റത്തവണ അഞ്ച് ശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുക എന്നും പറയുന്നു. ഒരു പുരുഷ തൊഴിലാളിയ്ക്ക് ഒരു രൂപ ലഭിക്കുമ്പോൾ 63 പൈസ മാത്രമാണ് സ്ത്രീ തൊഴിലാളികൾക്ക് ലഭിക്കുന്നതെന്നും ലിംഗ അസമത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്.

പട്ടികജാതിക്കാരെയും ഗ്രാമീണ തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം കൂലിയിലുള്ള വ്യത്യാസം വളരെ കൂടുതലാണ്. എന്‍എസ്എസ്, യൂണിയന് ബജറ്റ് രേഖകള്‍, പാര്‍ലമെന്ററി ചോദ്യങ്ങള്‍, തുടങ്ങിയ സര്‍ക്കാര്‍ സ്രോതസ്സുകളും ഫോര്‍ബ്സ്, ക്രെഡിറ്റ് സ്യൂസ് തുടങ്ങിയ ഉറവിടങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications