Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി തട്ടിപ്പ് നടക്കില്ല, ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് ഏണിയില്‍ പോലീസുണ്ടാവും, അമ്പരിപ്പിക്കുന്ന കാരണം!

തെന്മല: കൊല്ലത്ത് നിന്ന് ചെക് പോസ്റ്റ് കടക്കാനുള്ള ശ്രമങ്ങള്‍ തടയുന്നു. ഇതിന്റെ ഭാഗമായി ചെക് പോസ്റ്റില്‍ ഏണിയെത്തിയിരിക്കുകയാണ്. ട്രക്കുകളുടെ മുകളിലിരുന്ന് ആളുകള്‍ ഇരുസംസ്ഥാനത്തേക്കും എത്തുന്നതോടെയാണ് ഇവിടെ ഗോവണി സ്ഥാപിച്ചത്. ഇതിന് മുകളില്‍ ഇനി സദാസമയവും ഒരു പോലീസുകാരനുണ്ടാവും. കേരളത്തിലേക്ക് വരുന്ന വാഹനവും തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനവും ഏണിയുടെ മുകളില്‍ ഇരുന്ന് ഇയാള്‍ പരിശോധിക്കും. ആളുകള്‍ വാഹനങ്ങളില്‍ ഒളിച്ച് യാത്ര ചെയ്യുന്നുവെന്ന പരാതി വന്നതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.

1

അതേസമയം ജില്ലയില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടിയിരിക്കുകയാണ്. മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാല്‍ ഈ മാസം 19ന് എത്തിയ മുംബൈ നരിമാന്‍ പോയിന്റ്-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനിലെ യാത്രികനായിരുന്നു. ഇയാള്‍ തൃക്കടവൂര്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് നിന്ന് ഇയാളെ സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കൊല്ലത്ത് എത്തിച്ചത് മുതല്‍ ക്വാറന്റൈനിലായിരുന്നു.

അതേസമയം കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാല്‍ പുനലൂര്‍ സ്വദേശിനിയാണ്. ഗര്‍ഭിണിയായ ഇവര്‍ റിയാദ്-കോഴിക്കോട് വിമാനത്തില്‍ ഈ മാസം 19നാണ് എത്തിയത്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് 22ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇരുവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ സ്വദേശിന് കോഴിക്കോട് നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് എത്തിയത്. ഭര്‍ത്താവിനെ വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളെ നേരത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. മൂന്നാമത്തെയാള്‍ തിരുവനന്തപുരം മടവൂര്‍ സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് കൊല്ലം ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. നിലവില്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ് ഇയാള്‍. ഇതോടെ 13 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+