സൂരജ് ഇട്ട പേര് ഇനി അവന് വേണ്ട; ഉത്രയുടെ മകന്റെ പേര് മാറ്റി കുടുംബം, കാരണം വെളിപ്പെടുത്തി മുത്തച്ഛന്‍
കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നാണ് കൊല്ലം അഞ്ചലില്‍ നടന്ന ഉത്രവധ കേസ്. സ്വന്തം ഭാര്യയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായി ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിലെ വിട്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം സ്വഭാവിക മരണമാണെന്ന് കരുതിയിരുന്നെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതി സൂരജ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതിക്ക് പാമ്പിനെ നല്‍കിയ സംഭവത്തില്‍ പാമ്പ് പിടുത്തക്കാരനായ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. മുന്നൂറിലേറെ രേഖകളും 250 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രത്തില്‍ കൊലാപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടേയുള്ള വകുപ്പുകളാണ് സൂരജിനെതിരായി ചുമതിയിട്ടുള്ളത്.

ഉത്രയുമായുള്ള വിവാഹ ബന്ധത്തില്‍ സൂരജിന്റെ താല്‍പര്യക്കുറവാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവാഹമോചനം നേടിയാല്‍ ശ്രീധനമായി നല്‍കിയ സ്വത്തും പണവും തിരിച്ചു നല്‍കേണ്ടിവരുമെന്നും മകന്‍ ഉള്ളതിനാല്‍ ബാക്കി സ്വത്തുക്കള്‍ കൂടി തന്റെ പേരിലേക്ക് വരുമെന്ന് കരുതിയാണ് സൂരജ് കൊലപാതകത്തിന് പദ്ധതിയിട്ടത്.

എന്നാല്‍ ഇപ്പോഴിതാ സൂരിജിന്റെയും ഉത്രയുടെയും മകന്റെ ആദ്യത്തെ പേര് മാറ്റിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂരജ് നേരത്തെ കുട്ടിക്ക് നല്‍കിയ പേരാണ് ഇപ്പോള്‍ ഉത്രയുടെ മാതാപിതാക്കളും കുടുംബവും മാറ്റിയത്. സൂരജും വീട്ടുകാരും ഇട്ട ധ്രുവ് എന്ന പേര് മാറ്റി ആര്‍ജ്ജവ് എന്ന പേരാണ് ഇപ്പോള്‍ ഉത്ര്യുടെ വീട്ടുകാര്‍ നല്‍കിയത്.

എന്തുകൊണ്ടാണ് കൊച്ചുമകന്റെ പേര് മാറ്റിയതെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ വെളിപ്പെടുത്തി. ആര്‍ജ്ജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് അവന് ആര്‍ജ്ജവ് എന്ന പേര് നല്‍കിയതെന്ന് വിജയസേനന്‍ പറയുന്നു. അതേസമയം, ഉത്രയുടെ സ്വത്തുക്കള്‍ക്ക് അവകാശം ഉന്നയിച്ച് കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ നേരത്തെ കൊണ്ടു പോയിരുന്നു.

എന്നാല്‍ പിന്നീട് ശിശുക്ഷേമ സമിതി ഇടപെട്ടാണ് കുഞ്ഞിനെ തിരിച്ചെത്തിച്ചത്. അമ്മയില്ലാത്ത യാതൊരു കുറവും അറിയാതെ മുത്തച്ഛന്റെയും മുത്തശിയുടെയും മാമന്‍ വിഷ്ണുവിന്റെയും പൊന്നാമനയായാണ് ആര്‍ജ്ജവ് വളരുന്നത്. ഉത്രയുടെ ഫോട്ടോയ്ക്ക് മുന്നില്‍ തൊഴുത് ഉമ്മ കൊടുത്താണ് കുഞ്ഞിന്റെ ഓരോ ദിവസവും ആരംഭിക്കുന്നതെന്ന് കുടുംബം പറയുന്നു.
ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ












Click it and Unblock the Notifications