Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് പരസ്പരം ഏറ്റുമുട്ടിയ വനിതാ എസ്‌ഐമാര്‍ക്കെതിരെ നടപടി; ഗുരുതര വീഴ്ച

കൊല്ലം: കൊട്ടാരക്കര വനിതാ സെല്ലില്‍ പരസ്പരം ഏറ്റുമുട്ടിയ എസ്‌ഐമാര്‍ക്കെതിരെ നടപടി. ഇരുവരെയും പിങ്ക് പട്രോള്‍ സംഘത്തിലേക്ക് സ്ഥലം മാറ്റി. ഫാത്തിമ ത്രേസ്യ, ഡെയ്‌സി ലൂക്കോസ് എന്നീ എസ്‌ഐമാരാണ് കഴിഞ്ഞദിവസം സീനിയോരിറ്റിയെ ചൊല്ലി തര്‍ക്കിച്ചതും പരസ്യമായി തമ്മിലടിച്ചതും. പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ഇരുവരെയും സ്ഥലം മാറ്റി റൂറല്‍ എസ്പി ഉത്തരവിറക്കി. എസ്‌ഐ സുശീലാമയ്ക്കാണ് വനിതാ സെല്ലിന്റെ എസ്എച്ച്ഒയുടെ ചുമതല നല്‍കിയിരിക്കുന്നത്.

സ്ഥാനക്കയറ്റം കാത്തിരിക്കവെയാണ് ഫാത്തിമയ്ക്കും ഡെയ്‌സിക്കുമെതിരെ നടപടിയുണ്ടായിരിക്കുന്നത്. ഇരുവരും വൈകാതെ സിഐമാരാകുമെന്നാണ് കരുതിയിരുന്നത്. ഏറെ കാലമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഫാത്തിമയും ഡെയ്‌സിയും. ഇരുവരും ഏറ്റുമുട്ടിയത് കാരണം ഫാത്തിമയുടെ കൈയ്യിന്റെ എല്ലൊടിഞ്ഞിരുന്നു. ഇവരിപ്പോള്‍ വിശ്രമത്തിലാണ്. ഉദ്യോഗസ്ഥര്‍ പരസ്യമായി ഏറ്റുമുട്ടിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

p

വനിതാ സ്‌റ്റേഷനില്‍ എസ്‌ഐയുടെയും എസ്എച്ച്ഒയുടെയും ചുമതലയുണ്ടായിരുന്നത് ഫാത്തിമയ്ക്കാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഡെയ്‌സിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും കൊട്ടാരക്കലയിലേക്ക് തന്നെ നിയോഗിക്കുകയായിരുന്നു. ഡെയ്‌സി എത്തിയെങ്കിലും ഫാത്തിമ എസ്‌ഐ, എസ്എച്ച്ഒ ചുമതലയില്‍ തുടര്‍ന്നു. ഇതാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കം മൂത്ത് കൈയ്യാങ്കളിയിലെത്തി.

ഫാത്തിമയെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്ററിട്ട ശേഷം അവര്‍ ആശുപത്രി വിട്ടു. പദവികളെ ചൊല്ലി ഇവര്‍ക്കിടയില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു എന്നാണ് പോലീസുകാര്‍ പറയുന്നത്. റൂറല്‍ എസ്പിയുടെ ഓഫീസിന് അടുത്താണ് സംഭവം നടന്നത്. നിരവധി പരാതിക്കാര്‍ സ്റ്റേഷനില്‍ ഉള്ളപ്പോഴാണ് എസ്‌ഐമാരായ ഫാത്തിമയും ഡെയ്‌സിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതും കൈയ്യാങ്കളിയിലെത്തിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+