Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിക്കാൻ കൊല്ലംകാർക്ക് ഇനി കുടുംബശ്രീ സഹായവും; കുടുംബശ്രീ മാട്രിമോണിയല്‍ ഇനി കൊല്ലം ജില്ലയിലും

കൊല്ലം: കുടുംബശ്രീയുടെ വൈവാഹിക സഹായ സംവിധാനമായ കുടുംബശ്രീ മാട്രിമോണിയലിന്റെ സേവനം കൊല്ലം ജില്ലയില്‍ തുടങ്ങി. പത്താനപുരം ബ്ലോക്ക് പഞ്ചായത്തിലെ വിളക്കുടി അമ്പലം ജംഗ്ഷനിലാണ് ജില്ലയിലെ ആദ്യ കുടുംബശ്രീ മാട്രിമോണിയല്‍ ബ്യൂറോ.

ഇടുക്കിയില്‍ കനത്ത മഴ: രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍! മഴ പെയ്തത് 5 മണിക്കൂറിലേറേ...

കുടുംബശ്രീ പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റപ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൈക്രോ എന്റര്‍പ്രണര്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാരായ എന്‍. ഗീത, കെ.ആര്‍. ശ്രീകല തുടങ്ങിയവരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായി തൃശൂരിലാണ് കുടുംബശ്രീ മാട്രിമോണിയല്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Kudubasree matrimony

വളരെ പെട്ടെന്ന് ജനപ്രീതി നേടിയ ഈ സംവിധാനം ആരംഭിക്കുന്ന രണ്ടാമത്തെ ജില്ലയാണ് കൊല്ലം. തൃശൂരിലെ മാട്രിമോണിയല്‍ ബ്യൂറോയുടെ ഫ്രാഞ്ചൈസിയാണ് വിളക്കുടിയിലേത്. യുവതികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. യുവാക്കളില്‍ എസ്.എസ്.എല്‍.സി വരെ യോഗ്യതയുള്ളവര്‍ 500 രൂപ, പ്ലസ്ടു യോഗ്യതയുള്ളവര്‍ 750 രൂപ, ഡിഗ്രി മുതല്‍ യോഗ്യതയുള്ളവര്‍1000 എന്ന ക്രമത്തില്‍ നല്‍കണം.

രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന വിശദാംശങ്ങളുടെ ആധികാരികത പരിശോധിക്കാനും സംവിധാനമുണ്ട്. www.kudumbashreemtarimonial.com ആണ് കുടുംബശ്രീ മാട്രിമോണിയലിന്റെ വെബ് വിലാസം. ഫോണ്‍ നമ്പര്‍ ഫോണ്‍ 9188171062, 063, 064

കൂടുംബശ്രീ മാട്രിമോണിയലിന്റെ ജില്ലാതല ഉദ്ഘാടനം കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി. വിജയന്‍ അധ്യക്ഷനായ ചടങ്ങില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി സബൂറ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+