ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ കനത്ത മഴ: രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍! മഴ പെയ്തത് 5 മണിക്കൂറിലേറേ...

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ഗജ ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത മഴ. ഇടുക്കിയില്‍ വെള്ളിയാഴ്ച രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വട്ടവടയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അഞ്ചുമണിക്കൂറിലേറെയാണ് ഇടുക്കയില്‍ തുടര്‍ച്ചയായി കനത്ത മഴപെയ്തത്. വട്ടവടയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ രണ്ടു വീടുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വട്ടവടയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 18 വീടുകള്‍ ഭാഗമായും തകര്‍ന്നതായാണ് കണക്കുകള്‍.

<strong>നിലമ്പൂരിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു... പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെ പോലീസ് പൊക്കിയത് ചെന്നൈയില്‍നിന്ന്</strong>നിലമ്പൂരിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു... പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെ പോലീസ് പൊക്കിയത് ചെന്നൈയില്‍നിന്ന്

നിരവിധി റോഡുകളും തര്‍ന്നു.പലയിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. പഴയമൂന്നാര്‍ ഭാഗികമായി വെള്ളത്തിനടയിലായി. പ്രളയത്തില്‍ തകരുകയും പിന്നീട് താല്‍ക്കാലികമായി പുനര്‍നിര്‍മ്മിക്കുകയും ചെയ്ത പെരിയവര പാലം ശക്തമായ മഴയില്‍ ഒലിച്ചു പോയി. ഇതോടെ നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെ കുടുങ്ങി. മൂന്നാര്‍ ഉടുമപേട്ട അന്തര്‍ സംസ്ഥാനപാത പൂര്‍ണമായും നിലച്ചു.ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം അതിശക്തമായി വെള്ളം കയറി.

Rain

പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍കുട്ടിയില്‍ വാഹനത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. അടിമാലി രാജക്കാട് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മുമ്പ് മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിലെല്ലാം മഴവെള്ളപാച്ചിലില്‍ കൂടുതല്‍ മണ്ണ് ഒഴുകിയെത്തി റോഡുകളില്‍ നിറഞ്ഞത് ഇരുചക്ര വാഹനയാത്രികര്‍ക്കടക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ജില്ലയില്‍ അനുഭവപ്പെട്ടത്. ഉച്ചയോടെ മഴശക്തമാകുകയും ചെയ്തു.

ഇടുക്കി സേനാപതിയില്‍ ശക്തമായ മഴയില്‍ ഏക്കറുകണക്കിന് പാടശേഖരം വെള്ളത്തിനടയിലായി. രണ്ടുദിവസംകൂടി മഴയുണ്ടാകുമെന്ന കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ഇടുക്കി ജനത.

Idukki
English summary
Heavy rain in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X