കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മങ്കി പോക്‌സ്: രോഗി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ കണ്ടെത്തി

Google Oneindia Malayalam News

കൊല്ലം; കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച ടാക്‌സി ഡ്രൈവറ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കൊല്ലം കെ എസ് ആര്‍ ടി സി പരിസരത്ത് നിന്ന് വിളിച്ച ടാക്‌സിയുമായി രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് പോയത്. ഈ ടാക്‌സി ഓടിച്ച ഡ്രൈവറെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ രോഗി സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കണ്ടെത്തിയിരുന്നു.

'കള്ളൻ കപ്പലിൽ തന്നെയുണ്ട്;വിവോ ഫോണിലെ ഐഎംഇഐ നമ്പർ ഉണ്ടെങ്കിൽ കള്ളനെ പൊക്കാലോ';സജി നന്ദ്യാട്ട്'കള്ളൻ കപ്പലിൽ തന്നെയുണ്ട്;വിവോ ഫോണിലെ ഐഎംഇഐ നമ്പർ ഉണ്ടെങ്കിൽ കള്ളനെ പൊക്കാലോ';സജി നന്ദ്യാട്ട്

kerala

കഴിഞ്ഞ പന്ത്രണ്ടാം തീയതി യു എ ഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂവുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.

 വ്ളോഗര്‍ അമല അനു എവിടെ? പിടികൊടുക്കാതെ ഒളിച്ചുകളി തുടരുന്നു; കിളി മാനൂരില്‍ നിന്ന് കാര്‍ കണ്ടെത്തി വ്ളോഗര്‍ അമല അനു എവിടെ? പിടികൊടുക്കാതെ ഒളിച്ചുകളി തുടരുന്നു; കിളി മാനൂരില്‍ നിന്ന് കാര്‍ കണ്ടെത്തി

കുടുംബാംഗങ്ങളില്‍ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവര്‍, ടാക്സി ഡ്രൈവര്‍, സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണ് ഇപ്പോള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നുണ്ട്.

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

Recommended Video

cmsvideo
കേരളത്തിൽ കുരങ്ങ് വസൂരിയെന്ന് സംശയം | *Health

English summary
Monkeypox: The taxi driver who traveled with the patient has been found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X