Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനും മുകേഷും പ്രേമചന്ദ്രനും ഒന്നിച്ച് ഭക്ഷണം കഴിച്ചു, തമാശകൾ പറഞ്ഞു; നിങ്ങൾ എന്തിന് അടികൂടുന്നു: കൃഷ്ണകുമാർ

കൊല്ലം; സംഘർഷം ഒന്നിനും പരിഹാരമല്ലെന്ന് ബി ജെ പി നേതാവ് കൃഷ്ണ കുമാർ. കൊല്ലത്തെ പ്രധാന സ്ഥാനാർത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകൾ പറഞ്ഞും കെട്ടിപ്പിടിച്ചുമാണ് പിരിഞ്ഞതെന്നും എന്തിനാണ് തങ്ങളെ ഇഷ്ടപ്പെടുന്നർ തമ്മിൽ അടി കൂടുന്നതെന്നും കൃഷ്ണ കുമാർ പറഞ്ഞു.

സംഘർഷം ഒന്നിനും പരിഹാരമല്ല മക്കളേ, ഇന്ന് രാവിലെ ഇവിടത്തെ മൂന്ന് പ്രധാന സ്ഥാനാർത്ഥികളായ ശ്രീ പ്രേമചന്ദ്രൻ, ശ്രീ മുകേഷ് ഒപ്പം ഞാനും ഉണ്ട്. ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. തമാശകൾ പറഞ്ഞും കൈ കൊടുത്തും കെട്ടിപ്പിടിച്ചും പിരിഞ്ഞു. ഞങ്ങളെ ഇഷ്ടപ്പെടുന്ന മൂന്ന് പേരും തമ്മിൽ എന്തിനാണ് അടികൂടുന്നത്. ഞങ്ങൾ ആരും വരില്ല നിങ്ങൾക്ക് പരിക്കേറ്റ് കിടന്നാൽ. നിങ്ങൾ ആലോചിക്കണം ഈ കലാലയ ജീവിതത്തിൽ ഇപ്പോൾ കണ്ണിന് വല്ല പരിക്കും പറ്റിയാൽ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും മാത്രമെ വിഷമിക്കൂ.

bjp

ഇത് പഠിക്കാനുള്ള സ്ഥലമാണ് മക്കളെ. ഇവിടെ സംഘർഷം ഉണ്ടാക്കരുത്. എനിക്ക് ആരോടും വൈരാഗ്യമില്ല, എനിക്ക് എസ് എഫ് ഐക്കാരോട് ദേഷ്യമില്ല, കെ എസ് യുക്കാരോടും ഇല്ല, കാരണം എന്റെ മക്കൾ ഏത് പാർട്ടിയിൽ വിശ്വസിക്കുന്നുവെന്ന് പോലും എനിക്കറിയില്ല. ദയവ് ചെയ്ത് പഠിക്കുന്ന സമയത്ത് പഠിക്കുക മക്കളേ, ഒരിക്കലും ഈ അടിയും ഇടിയും കൊണ്ട് നടക്കില്ല. പിന്നെ തടയുന്നത് ഈ കോളേജിനകത്ത് ഭരാതത്തിനകത്ത് കേരളത്തിനകത്ത് കൊല്ലത്ത് നടത്തുന്ന കോളേജാണ്.

ഈ കോളേജിൽ വരാൻ പാടില്ലെന്ന് എന്തെങ്കിലും നയമമുണ്ടോ ഇല്ല, വേട്ട് ചോദിക്കാൻ പാടില്ല എന്നുണ്ടോ. മറ്റ് രണ്ട് സ്ഥാനാർത്ഥുകൾ ഇവിടെ വന്നുപോയെന്നാണ് ഞാൻ അറിഞ്ഞത്. ശ്രീ മുകേഷ് രണ്ട് പ്രാവശ്യം വന്നുപോയി. ഏതെങ്കിലും എ ബി വിക്കാർ തടഞ്ഞിട്ടുണ്ടോ. തടയാൻ മനസ്‌സിൽ ആഗ്രഹം ഉണ്ടെങ്കിലും തടയരുത്.

ഇന്ത്യ എന്ന് പറയുന്നത്സ എല്ലാവലരേയും സ്വീകരച്ച രാജ്യമാണ്. എസ് എഫ്‌ഐ മക്കളോടണ് , എന്റെ പൊന്നു മക്കളേ ഫാസിസം ഫാസിസം എന്ന പറഞ്ഞ് നിങ്ങൾ നരേന്ദ്ര മോദികക്െതിരെ വിരൽ ചൂണ്ടുമായിരുന്നു യഥാർത്തത്തിൽ നിങ്ങൾ കാണിക്കുന്നത് ആണ് ഫാസിസം. ഭാരത്തിെലെ പൗരനാണ് ഞാൻ. നിങ്ങൾ എന്നെ തടയുന്നു. എവിടെയോ കിടക്കുന്ന ചെഗുവേരയ്ക്ക് നിങ്ങൾ സ്വാഗതം പറയുന്നു. ഭാരത്തിലെ കൃഷ്ണ കുമാറിനെ നിങ്ങൾ തടയുന്നു. ഇതെവിടത്തെ നിയമാണ്, കൃഷ്ണ ചോദിച്ചു

കൊല്ലം ലോക് സഭ തിരഞ്ഞെടുപ്പിൽ ഇലക്ഷന് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥിയായ കൃഷ്ണ കുമാറിനെ ചന്ദനത്തോപ്പ് ഐ ഐ ടിയിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോൾ തടഞ്ഞിരുന്നു, സ്റ്റേജിൽ കയറി പ്രസം​ഗിക്കുന്നതിനിടെയാണ് എസ് എഫ് ഐ തട‌ഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+