കെബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം; പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു
കൊല്ലം: കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പ്രദേശവാസിയുടെ അക്രമം. പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിജുവിന് വെട്ടേറ്റു. ഇദ്ദേഹത്തെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിന് അടുത്തുള്ള വ്യക്തി തന്നെയാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം.
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

ബിജു ഓഫീസിന് മുന്നില്‍ നില്‍ക്കുകയായിരുന്നുവത്രെ. ഈ വേളയില്‍ യാതൊരു പ്രകോപനവുമില്ലാതെ ഓടിവന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പറയുന്നത്. ബിജുവിന്റെ കൈക്കാണ് വെട്ടേറ്റത്. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇയാളെ കീഴ്‌പെടുത്തി പോലീസിന് കൈമാറി. പത്തനാപുരം സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിലാണ് അക്രമി. ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.












Click it and Unblock the Notifications