ഇരുണ്ട കാലഘട്ടത്തില്‍നിന്നും നവോത്ഥാന വെളിച്ചത്തില്‍ പുതുയുഗത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം, കൊല്ലത്ത് നവോത്ഥാന ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
കൊല്ലം : ഇരുണ്ട കാലഘട്ടത്തില്‍നിന്നും നവോത്ഥാന വെളിച്ചത്തില്‍ പുതുയുഗത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം, ഇന്നോളം പിന്നിട്ട പ്രധാന നാഴികക്കല്ലുകള്‍, ഐതിഹാസിക മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന മഹാരഥന്‍മാര്‍... മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കേണ്ട ചരിത്രത്തിന്റെ വിപുല ശേഖരമാണ് 'ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്ക്' എന്ന പ്രദര്‍ശനം സന്ദര്‍ശര്‍ക്കു മുന്നില്‍ തുറക്കുന്നത്.
സുപ്രീംകോടതി വിധിയെ രാഷ്ട്രീയ മുതലപെടുപ്പിന് ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചറിയണം;കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതികളെല്ലാം നവോഥാന മുന്നേറ്റത്തിലൂടെ നേടിയെടുത്തതാണെന്ന് രാജു എബ്രഹാം എംഎൽഎ
ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷ പരിപാടികളുടെ വേദിയായ കൊല്ലം ജവഹര്‍ ബാലഭവനിലാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നവോത്ഥാന ചരിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. അയിത്തം, തീണ്ടല്‍, സ്മാര്‍ത്തവിചാരം തുടങ്ങിയ ദുരാചാരങ്ങളും അവയ്‌ക്കെതിരെ നടന്ന പോരാട്ടങ്ങളും പ്രതിപാദിക്കുന്ന ചിത്രങ്ങളും രേഖകളും ഇരുണ്ട കാലഘട്ടത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്നു.

നവോത്ഥാന മുന്നേറ്റത്തില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പന്‍, വി.ടി. ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍, ആനന്ദതീര്‍ത്ഥന്‍, വൈക്കം മൗലവി, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരുടെ സംഭാവനകളും പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്നു.ചരിത്രപ്രസിദ്ധമായ ഉത്തരവുകളും, സ്മാരകങ്ങളും ,ദുരാചാരങ്ങളുടെ നാളുകളില്‍ നിന്നും കേരളം വളര്‍ന്നുയര്‍ന്ന വഴികള്‍ ഓര്‍മ്മപ്പെടുത്തുന്നു. പ്രദര്‍ശനം ഇന്ന് (നവംബര്‍12) സമാപിക്കും.












Click it and Unblock the Notifications