കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശൂരനാടിനെ പുറത്താക്കണം, കോണ്‍ഗ്രസിനെ ആര്‍എസ്എസിന് വിറ്റു, വീണ്ടും കോണ്‍ഗ്രസില്‍ പോസ്റ്റര്‍!!

Google Oneindia Malayalam News

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ കോണ്‍ഗ്രസിലെ പോസ്റ്റര്‍ യുദ്ധം അവസാനിക്കുന്നില്ല. കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയാണ് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയെ ശൂരനാട് ആര്‍എസ്എസിന് വിറ്റുവെന്നും, പുറത്താക്കണമെന്നുമാണ് ആവശ്യം. ആര്‍എസ്എസിന്റെ റിക്രൂട്ട് ഏജന്റാണ് ശൂരനാടെന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലത്തും വലിയ പ്രതിഷേധം കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഇത്തരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.

1

പെയ്‌മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നായിരുന്നു പോസ്റ്റര്‍. ബിജെപി ഏജന്റ് ബിന്ദു കൃഷ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു എന്നിങ്ങനെ പോസ്റ്ററില്‍ പറയുണ്ട്. സേവ് കോണ്‍ഗ്രസ് കൊല്ലം എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ശൂരനാടിനെതിരെ ഇതിന് പിന്നാലെയാണ് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ അടക്കം പ്രവര്‍ത്തകരില്‍ വലിയ അമര്‍ഷം ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ഐ ഗ്രൂപ്പിലെ തര്‍ക്കമാണ് പോസ്റ്റര്‍ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസുകാരാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്ന് കരുതുന്നില്ലെന്ന് ശൂരനാട് രാജശേഖരന്‍ പ്രതികരിച്ചു. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴവെട്ടുക എന്ന് പറയുന്നത് പോലെ, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിരുദ്ധരാണ് ഇത് ചെയ്തതെന്നാണ് എന്റെ വിശ്വാസം. ബിന്ദു കൃഷ്ണയ്‌ക്കെതിരെയും തനിക്കെതിരെയും ഒരേ ആളുകള്‍ തന്നെയാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്നാണ് മനസ്സിലാവുന്നതെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

കൊല്ലത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഘടകവും, അവിടെയുള്ള നേതാക്കളുമാണ് നോക്കുന്നത്. തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്നും ശൂരനാട് രാജശേഖരന്‍ പറയുന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ പോര് ശക്തമായിരിക്കുകയാണ്. ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തിരഞ്ഞ് പിടിച്ച് എ ഗ്രൂപ്പ് പരാജയപ്പെടുത്തിയെന്നാണ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ഉന്നയിക്കുന്നത്. നേതൃത്വത്തില്‍ മുന്‍തൂക്കം കിട്ടുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ആരോപണമുണ്ട്.

English summary
poster against sooranadu rajasekharan, kollam congress in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X